Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ ലൈബ്രറി...

സ്​കൂൾ ലൈബ്രറി രക്ഷിതാക്കൾക്ക് തുറന്നുകൊടുത്തു

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് എ.എൽ.പി സ്കൂളി​െൻറ ലൈബ്രറി കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികളുെട രക്ഷിതാക്കൾക്കായി തുറന്നുകൊടുത്തു. അക്ഷരായനം ലൈബ്രറി ശാക്തീകരണ പദ്ധതി സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ലൈബ്രറി അംഗത്വവിതരണം പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി, എം.പി.ടി.എ ചെയർമാൻ അൻസിറക്ക് നൽകി നിർവഹിച്ചു. രക്ഷിതാക്കൾ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ശേഖരിച്ച പുസ്തകങ്ങൾ പി.ടി.എ വൈസ് പ്രസിഡൻറ് ജസ്ന ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ഹാഷിമിന് കൈമാറി. എ.പി. അഹമ്മദ്, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം.എ. നജീബ്, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് ഡയറക്ടർ കെ. കോയ, എം. ഷുക്കൂർ, സ്റ്റാഫ് സെക്രട്ടറി കബീർ ജഹാംഗീർ, ടി.എ. സുലൈഖ, എം. ഷറീന, സലാം തറമ്മൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി സ്വാഗതവും കെ.കെ. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story