Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:17 AM IST Updated On
date_range 1 Nov 2017 11:17 AM ISTവയോജനങ്ങൾക്ക് വാത്സല്യത്തണലൊരുക്കാൻ കുടുംബശ്രീ
text_fieldsbookmark_border
*വയോജനങ്ങളുടെ ക്ഷേമത്തിനായി വളൻറിയർ യൂനിറ്റ് രൂപവത്കരിക്കും കൽപറ്റ: കേരളത്തിൽ സാമൂഹികസുരക്ഷരംഗത്ത് ആശങ്കയുയർത്തുന്ന വയോജനസംരക്ഷണത്തിന് ആശ്വാസ പദ്ധതിയുമായി കുടുംബശ്രീ. 2011 ലെ സെൻസസ് പ്രകാരം 13 ശതമാനം വരുന്ന വയോജനങ്ങളുടെ എണ്ണം 2025 ഓടെ സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷനൽ സാമ്പിൾ സർവേയുടെ 2015 ലെ കണക്ക് പ്രകാരം 65 വയസ്സിന് മുകളിലുള്ള ഭൂരിഭാഗമാളുകളും ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. ഇവർക്ക് സ്നേഹസ്പർശമേകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലതലത്തിൽ കെയർ ഗിവർമാരുടെ (സന്നദ്ധസേവകർ) യൂനിറ്റ് രൂപവത്കരിക്കുന്നത്. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങളായ 45 വയസ്സിന് താഴെയുള്ളവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. മക്കൾ വിദേശത്തും മറ്റ് ദൂരസ്ഥലങ്ങളിലും ജോലിയിലായതിനാൽ ഒറ്റക്കായ വയോധിക മാതാപിതാക്കളുടെ സംരക്ഷണമാണ് കുടുംബശ്രീ ഏറ്റെടുക്കുക. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രാഥമികപഠനം നടത്തി ഇത്തരത്തിലുള്ളവരുടെ പട്ടിക തയാറാക്കും. തുടർന്ന് മുൻഗണനക്രമമനുസരിച്ച് സഹായികളെ അനുവദിച്ച് നൽകും. ജില്ലതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻറർ മുഖേനയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വീടുകളിലും ആശുപത്രികളിലും മറ്റും കൂട്ടായിരിക്കുക, യാത്രകളിൽ അനുഗമിക്കുക, മറ്റ് വിനോദസൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങി വയോജനങ്ങൾക്ക് തണലായി കുടുംബശ്രീ അംഗങ്ങൾ കൂടെയുണ്ടാകും. നൽകുന്ന സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും പ്രവർത്തനം നടത്തുക. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും മറ്റും പരിഗണിച്ചാണ് ഫീസ് തീരുമാനിക്കുക. പദ്ധതിയിൽ യൂനിറ്റംഗങ്ങളാകുന്നതിന് സേവനതൽപരരായ നഴ്സിങ് യോഗ്യതയുള്ളവരിൽ നിന്ന് ജില്ലമിഷൻ അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കൽപറ്റ കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 10. ഫോൺ: 04936 206589, 9961568934. വാഹനപ്രചാരണ ജാഥ മേപ്പാടി: വിവിധ ആവശ്യങ്ങളുയർത്തി ട്രേഡ് യൂനിയനുകളുടെ അഖിലേന്ത്യ സംയുക്തസമിതിയുടെ നേതൃത്വത്തിൽ നവംബർ ഒമ്പത്, പത്ത്, 11 തീയതികളിൽ നടത്തുന്ന പാർലമെൻറ് മാർച്ചിെൻറ പ്രചാരണാർഥം ജില്ല സംയുക്തസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹനജാഥ മേപ്പാടിയിൽ നിന്നാരംഭിച്ചു. സി.പി.എം. സംസ്ഥാന സമിതി അംഗം പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. മൂർത്തി, പി.വി. കുഞ്ഞുമുഹമ്മദ്, എൻ.ഒ. ദേവസ്സി, ടി. ഹംസ, എ. ബാലചന്ദ്രൻ, സാം പി. മാത്യു എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സെയ്തലവി സ്വാഗതവും വി. യൂസഫ് നന്ദിയും പറഞ്ഞു. TUEWDL2 ട്രേഡ് യൂനിയനുകളുടെ പാർലമെൻറ് മാർച്ചിെൻറ പ്രചാരണാർഥം നടത്തുന്ന വാഹനപ്രചാരണജാഥ സി.പി.എം. സംസ്ഥാന സമിതി അംഗം പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു എൻ.എസ്.എസ് സ്കൂൾ കലോത്സവം കൽപറ്റ: എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം സിനിമാതാരം അനു സിതാര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. രതീഷ്കുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് എ.പി. നാരായണൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.കെ. സജികുമാർ, പി.ടി.എ വൈസ് പ്രസിഡൻറ് ബാബുപോൾ, പി.കെ. രാജീവ് എന്നിവർ സംസാരിച്ചു. TUEWDL6 എൻ.എസ്.എസ് സ്കൂൾ കലോത്സവം സിനിമാതാരം അനു സിതാര ഉദ്ഘാടനം ചെയ്യുന്നു പ്ലസ്ടു വിദ്യാർഥികൾക്കായി ദ്വിദിന 'പാസ് വേർഡ്' ക്യാമ്പ് ചീരാൽ: ജില്ല ന്യൂനപക്ഷസെല്ലിെൻറ ആഭിമുഖ്യത്തിൽ ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ദ്വിദിന റെസിഡൻഷ്യൽ മോട്ടിവേഷൻ, കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. പാസ് വേർഡ് എന്നപേരിൽ സംഘടിപ്പിച്ച ക്യാമ്പ് ജില്ല എംപ്ലോയ്‌െമൻറ് ഒാഫിസർ രവികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.പി. രാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. കമലാക്ഷി, ക്യാമ്പ് കോഓഡിനേറ്റർ പി.എ. അബ്ദുൽ നാസർ, സ്‌കൂൾ ചെയർമാൻ ഷൈൻ അലക്സ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ജില്ലകോഓഡിനേറ്റർ യൂസുഫ് പദ്ധതി വിശദീകരണം നടത്തി. രണ്ടുദിവസത്തെ സഹവാസക്യാമ്പിൽ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, വ്യക്തിത്വവികസനം എന്നീ സെഷനുകൾക്ക് കെ.എച്ച്. ജെറീഷ്, കെ.സി. ബഷീർ, സാബിത് എന്നിവർ നേതൃത്വം നൽകി. നാടൻപാട്ട്, യോഗ, ക്യാമ്പ് ഫയർ എന്നിവയും ക്യാമ്പിെൻറ ഭാഗമായി നടന്നു. വിവിധ സെഷനുകളിൽ നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജഗോപാൽ, മെംബർ മല്ലിക സോമശേഖരൻ, ഹെഡ്മാസ്റ്റർ എൻ.ടി. ജോൺ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. ന്യൂനപക്ഷസെല്ലിലെ ജൂനിയർ സൂപ്രണ്ട് ശ്രീനിവാസ്, അഫ്‌സ, ടിസ, ബിന്ദുമോൾ, അജ്നാസ്, അനുപ്രസാദ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. TUEWDL5 ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ദ്വിദിന ക്യാമ്പ് ജില്ല എംപ്ലോയ്‌െമൻറ് ഒാഫിസർ രവികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story