Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുളിയങ്ങലിൽ മിനിലോറികൾ...

മുളിയങ്ങലിൽ മിനിലോറികൾ കൂട്ടിയിടിച്ചു; സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി

text_fields
bookmark_border
പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിൽ മുളിയങ്ങൽ ടൗണിൽ മിനിലോറികൾ കൂട്ടിയിടിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ഏറെനേരം ഗതാഗതം മുടങ്ങി. ഉള്ള്യേരി ഭാഗത്തേക്ക് പോകുന്ന കെ.എൽ 56 ബി 8187 മിനിലോറി മുളിയങ്ങൽ ബസ്സ്റ്റോപ്പിനടുത്തുള്ള ഹംപിൽ കയറി നിയന്ത്രണം വിട്ട് എതിർഭാഗത്തുനിന്ന് മണ്ണുമായി വരുകയായിരുന്ന കെ.എൽ.56 ഏ 5918 മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉള്ള്യേരിക്ക് പോകുന്ന ലോറിയുടെ ഗ്ലാസ് തകർന്നു. മണ്ണ് ലോറിയുടെ മുൻഭാഗം തകരുകയും സ്റ്റിയറിങ് പ്രവർത്തനരഹിതമാവുകയും ചെയ്തു. ഇത് മറ്റൊരു ടിപ്പർ ലോറി ഉപയോഗിച്ച് കെട്ടിവലിച്ചാണ് ഗതാഗത തടസ്സം നീക്കിയത്. പേരാമ്പ്രയിൽ എസ്.ഐ ജോസി​െൻറ നേതൃത്വത്തിൽ പോലീസെത്തി ഗതാഗതതടസ്സമൊഴിവാക്കി. ഈ സമയം രോഗികളുമായി വന്ന ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽ പെട്ടു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story