Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാട്ടുകാരുടെ...

നാട്ടുകാരുടെ ഉത്സാഹത്തിൽ ചമൽ അംഗൻവാടി യാഥാർഥ്യം

text_fields
bookmark_border
താമരശ്ശേരി: നാട്ടുകാർ പിരിവെടുത്തും ലോണെടുത്തും സ്ഥലം വാങ്ങി നിർമിച്ച അംഗൻവാടിയിൽ ഇനി കുരുന്നുകൾ അക്ഷരമധുരം നുകരും. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ചമൽ നടുക്കുന്നിലാണ് ജനകീയപങ്കാളിത്തത്തോടെ വിലയ്ക്ക് വാങ്ങിയ അഞ്ച് സ​െൻറ് സ്ഥലത്ത് അംഗൻവാടി നിർമിച്ചത്. വള്ളുവർകുന്ന് ആദിവാസികോളനിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചമൽ വെണ്ടേക്കുംചാൽ അംഗൻവാടി പ്ലാസ്റ്റിക് മേഞ്ഞ ഷെഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്ഥലം ലഭ്യമാക്കിയാൽ സ്മാർട്ട് അംഗൻവാടി നിർമിക്കാനുള്ള ഫണ്ട് നൽകാമെന്ന് അധികൃതർ വാർഡ്മെംബർ വൽസമ്മയെ അറിയിച്ചത്. ഇതോടെ മെംബറുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തുന്നതിനായി പ്രദേശത്തെ സാമൂഹിക -രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ചേർന്ന് ജനകീയകമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. സൗജന്യമായി സ്ഥലം കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ പിരിവിനിറങ്ങിയെങ്കിലും ആവശ്യമായ ധനം കണ്ടത്താൻ കഴിയാത്തതിനാൽ മൂന്നരലക്ഷേത്താളം രൂപ ജനകീയകമ്മിറ്റിയുടെ പേരിൽ കാരശ്ശേരി സർവിസ് സഹകരണബാങ്കി​െൻറ താമരശ്ശേരി ശാഖയിൽ നിന്ന് വായ്പയെടുത്ത് സ്വകാര്യവ്യക്തിയിൽനിന്ന് സ്ഥലം വിലക്ക് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. ഗ്രാമപഞ്ചായത്തി​െൻറ വാർഷികപദ്ധതിയിൽ നിന്നുള്ള ഏഴര ലക്ഷംരൂപ കെട്ടിടനിർമാണത്തിനും ലഭിച്ചു. അംഗൻവാടി കെട്ടിടം യാഥാർഥ്യമായതോടെ പ്രദേശത്തെ ആദിവാസി-പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്കും അനുഗ്രഹമാകും. ഗ്രാമപഞ്ചായത്ത് മെംബർ വത്സമ്മ അനിൽ ഉദ്ഘാടനം ചെയ്തു. ബീന ജോർജ്, ഇ.കെ. അഗസ്റ്റിൻ, അബ്ദുല്ല കോയ തങ്ങൾ, റൂബി, സി.കെ. അലി, എൻ.കെ. സാമിക്കുട്ടി, എൻ.പി. കുഞ്ഞാലിക്കുട്ടി, എൻ.പി. സലീം, എൻ.കെ. വേലായുധൻ, അനിൽ ജോർജ്, ശാരദ എന്നിവർ സംസാരിച്ചു. അംഗൻവാടിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും രണ്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തികബാധ്യത നിലനിൽക്കുന്നുണ്ടെന്ന് വാർഡ്മെംബർ വൽസമ്മ അനിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story