Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:14 AM IST Updated On
date_range 1 Nov 2017 11:14 AM ISTഎസ്.െഎ മർദിച്ച സംഭവം: വിദ്യാർഥി ആശുപത്രിവിട്ടു
text_fieldsbookmark_border
കോഴിക്കോട്: എസ്.െഎയിൽ നിന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാര്‍ഥി ആശുപത്രിവിട്ടു. മർദനേമറ്റ് ചികിത്സയിൽ കഴിഞ്ഞ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാര്‍ഥി എരഞ്ഞിപ്പാലം സ്വദേശി അജയ് (17) ആണ് ആശുപത്രിവിട്ടത്. മർദനവുമായി ബന്ധപ്പെട്ട് അജയ്യുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് എസ്.െഎ എ. ഹബീബുല്ലക്കെതിരെയും എസ്.െഎയുടെ പ്രതിശ്രുതവധു നൽകിയ പരാതിയിൽ അജയ്യുടെ രക്ഷിതാവ് പുരുഷോത്തമനെതിരെയും നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിനുപിന്നാലെ അജയ്യുടെ മൊഴി ചൊവ്വാഴ്ച നടക്കാവ് സി.െഎ അഷ്റഫ് രേഖപ്പെടുത്തി. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയും അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച എരഞ്ഞിപ്പാലത്തെ വനിത ഹോസ്റ്റലിനടുത്തുവെച്ചാണ് അജയ്യെ എസ്.െഎ മർദിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന പ്രതിശ്രുതവധുവിനെ കാണാനെത്തിയതായിരുന്നു എസ്.െഎ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story