Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭ കൗൺസിൽ യോഗം:...

നഗരസഭ കൗൺസിൽ യോഗം: പ്രവൃത്തി നടത്താതെ ബിൽതുക അനുവദിച്ചെന്ന പരാതിയിൽ അന്വേഷണം

text_fields
bookmark_border
കോഴിക്കോട്: പ്രവൃത്തി നടത്താതെ കരാറുകാരന് ബിൽതുക അനുവദിച്ചെന്ന പരാതിയിൽ അഡീഷനൽ സെക്രട്ടറിയോട് അന്വേഷണം നടത്തി അടുത്തയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർദേശിച്ചു. മുൻവർഷത്തെ പ്ലാൻഫണ്ടിൽ നിന്ന് 54 ലക്ഷം ഉപേയാഗിച്ചുള്ള ഫുട്പാത്ത്, റോഡ് അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പ്രവൃത്തികൾ ടെൻഡർ ഏറ്റെടുത്തയാൾ പൂർത്തിയാക്കിയില്ലെന്നും എന്നാൽ തുക അനുവദിച്ചെന്നും കാണിച്ച് എസ്.വി. മുഹമ്മദ് ഷമീൽ ശ്രദ്ധ ക്ഷണിച്ചപ്പോഴായിരുന്നു മേയറുടെ മറുപടി. സംഭവത്തിൽ വീഴ്ചകണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. പ്രോജക്റ്റ് ബിൽ എഴുതി ട്രഷറിയിൽ സമർപ്പിക്കുേമ്പാൾ ബിൽ നമ്പർ മാറിയതാണ് പ്രശ്നത്തിനിടയാക്കിയതെന്നും തുക വീണ്ടെടുക്കാൻ നടപടി തുടങ്ങിയതായും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. അരീക്കാട്-നല്ലളം റോഡിൽ ചിക്കൻ സ്റ്റാളിന് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും ഭരണ-പ്രതിപക്ഷ വാക്പോരിനിടയാക്കി. മേയർ അജണ്ട വായിച്ചതിനുപിന്നാലെ, ലൈസൻസ് ലഭിക്കുന്നതിനുമുമ്പ് സ്ഥാപനം തുറന്നുപ്രവർത്തിക്കുകയും പൊതുസ്ഥലത്ത് മാലിന്യം തള്ളിയിരുന്നതായും അതിനാൽ ലൈസൻസ് നൽകരുതെന്നും സ്ഥലം കൗൺസിലർ എസ്.വി. മുഹമ്മദ് ഷമീൽ ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷം ഒന്നടങ്കം രംഗത്തുവരുകയും നടപടിക്രമങ്ങൾ പാലിച്ചാണ് അധികൃതർ മുന്നോട്ടുപോയതെന്നും പറഞ്ഞെങ്കിലും ഏറെനേരം വാക്തർക്കമുണ്ടായി. ചേവരമ്പലത്ത് കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് യുവജന സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിക്ക് മുൻവശമുള്ള സ്ഥലം അക്വയർ ചെയ്യുന്നത് സംബന്ധിച്ച ചർച്ചയിൽ വിഷയം മുൻകൂട്ടി അറിയിക്കാത്തത് ഖേദകരമാണെന്ന് കൗൺസിലർ ജിഷ ഗിരീഷ് പറഞ്ഞു. നഗരത്തിലെ സ്കൂളുകളുടെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പി‍​െൻറയും എൽ.എസ്.ജി.ഡിയുടെയും ഏകോപനമുണ്ടാക്കണമെന്ന ടി.ടി. ബിജുരാജി‍​െൻറയും കൃഷിഭവനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന പി. ബിജുലാലി​െൻറയും പ്രമേയം കൗൺസിൽ പാസാക്കി. ജി.എസ്.ടിയിൽ കുടുങ്ങി നഗരസഭയുടെ പദ്ധതി പ്രവർത്തനം താളം െതറ്റുന്നതിനാൽ സർക്കാർ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെടുന്ന പി. കിഷൻചന്ദ് അവതരിപ്പിച്ച പ്രമേയം ചർച്ചകൾക്കൊടുവിൽ 16നെതിരെ 41വോട്ടുകൾക്ക് സഭ തള്ളി. സ്വകാര്യ കെട്ടിടനിർമാണം നടത്തുേമ്പാൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നിർദേശം നൽകുമെന്ന് െക.ടി. സുഷാജി​െൻറ ശ്രദ്ധക്ഷണിക്കലിന് മേയർ മുറപടി നൽകി. ബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിങ്ങിനെതിരെ പൊലീസ് സഹായത്തോടെ നടപടി കൈക്കൊള്ളുമെന്ന് സി.പി. ശ്രീകലയുടെ ശ്രദ്ധക്ഷണിക്കലിന് മേയർ മറുപടി നൽകി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി. രാജൻ, അനിത രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനിൽകുമാർ, എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ ടി.സി. ബിജുരാജ്, പൊറ്റങ്ങാടി കിഷൻചന്ദ്, സി. അബ്ദുറഹിമാൻ, നമ്പിടി നാരായണൻ എന്നിവർ സംസാരിച്ചു. കൗൺസിലർ ശോഭിതയുടെ അയോഗ്യതക്ക് സ്റ്റേ തെരഞ്ഞെടുപ്പ് കമീഷനാണ് സ്റ്റേ ചെയ്തത് കോഴിക്കോട്: തുടർച്ചയായി കൗൺസിൽ യോഗത്തിൽ പെങ്കടുക്കാത്തതിനെതുടർന്ന് കോർപറേഷൻ മലാപ്പറമ്പ് ഡിവിഷനിലെ യു.ഡി.എഫ് കൗൺസിലർ കെ.സി. ശോഭിത അയോഗ്യയാക്കിയ നടപടിക്ക് സ്റ്റേ. കോർപറേഷൻ സെക്രട്ടറി, ശോഭിതക്ക് നൽകിയ നോട്ടീസാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ സ്റ്റേ ചെയ്തത്. ഇതുസംബന്ധിച്ച് ഉത്തരവ് ശോഭിത മേയർ തോട്ടത്തിൽ രവീന്ദ്രന് കൈമാറി. തുടർച്ചയായി ആറുമാസം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് അയോഗ്യതക്ക് കാരണമായത്. പ്രസവ സംബന്ധമായ അസുഖവും പ്രസവവും മൂലം 2016 ഡിസംബർ 27 മുതൽ 2017 ജൂൺ 28 വരെയുള്ള കൗൺസിൽ യോഗങ്ങളിൽ ശോഭിതക്ക് പങ്കെടുക്കാനായിരുന്നില്ല. 1994 ലെ മുനിസിപ്പൽ നിയമം- വകുപ്പ് 91(1) പ്രകാരം ശോഭിത കൗൺസിലറായി തുടരുന്നതിന് അയോഗ്യയാവുമെന്ന് കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സെപ്റ്റംബർ 29ന് നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇതോടെ ഒക്ടോബർ 16ന് കത്ത് പ്രകാരമുള്ള വിവരം കൗൺസിലറെ സെക്രട്ടറി നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു. അജണ്ട കൗൺസിൽ യോഗത്തിൽ വായിച്ചപ്പേൾ പ്രശ്നവുമായി ബന്ധപ്പെട്ട നടപടികൾ പാലിക്കുന്നതിൽ സെക്രട്ടറിക്ക് െതറ്റുപറ്റിയെന്ന് പി.എം. നിയാസ് ആരോപിച്ചത് ഭരണപക്ഷ ബഹളത്തിനിടയാക്കി. അവധിക്കുശേഷം മൂന്ന് യോഗത്തിൽ അവർ പെങ്കടുത്തതായും അതിന് അവർക്ക് വേതനം അനുവദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗൺസിലർക്കുവേണ്ടി നിയാസ് വാചാലനായപ്പോൾ മറ്റ് യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചത് ശ്രദ്ധിക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story