Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTഫറോക്ക് നഗരസഭ സ്കൂൾ കലോത്സവം: നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
text_fieldsbookmark_border
അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു. അനധികൃത ബസ്സ്േറ്റാപ് പൊളിച്ചുനീക്കി രാമനാട്ടുകര: നഗരസഭ കാര്യാലയത്തിനു മുന്നിൽ പാറമ്മൽ റോഡിൽ നിർമിച്ച അനധികൃത ബസ്സ്േറ്റാപ് വാട്ടർ അതോറിറ്റി അധികൃതർ പൊളിച്ചുനീക്കി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വാട്ടർ അധികൃതരെത്തി സ്േറ്റാപ് പൊളിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവിടെ ബസ്സ്േറ്റാപ് നിർമിച്ചത്. സ്വകാര്യ വ്യക്തിയാണ് സ്റ്റോപ് നിർമിച്ചെതന്ന് നാട്ടുകാർ പറഞ്ഞു. മുനിസിപ്പാലിറ്റി അധികൃതരുടെയോ മറ്റു വകുപ്പുകളുടെയോ അനുമതിയില്ലാതെയാണ് സ്േറ്റാപ് നിർമിച്ചതെന്ന് പരാതിയുണ്ട്. വാട്ടർ അതോറിറ്റിയുടെ സ്ഥലത്താെണന്നതിനാലാണ് സ്േറ്റാപ് പൊളിച്ചത്. ഈ സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ വക കിണറും പമ്പ്ഹൗസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story