Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്​ത്രചിന്തകൾക്ക്​...

ശാസ്​ത്രചിന്തകൾക്ക്​ പരീക്ഷണശാലയൊരുക്കി​ അൽഹറമൈൻ സ്​കൂൾ

text_fields
bookmark_border
പുതിയങ്ങാടി: വിദ്യാർഥികളുടെ . വിദ്യാർഥികളിൽ ശാസ്ത്രീയാഭിരുചി പകരുന്നതിന് കേന്ദ്രസർക്കാർ നിതി ആയോഗി​െൻറ കീഴിൽ നടപ്പാക്കുന്ന അടൽ ടിങ്കറിന് തുടക്കംകുറിച്ചതോടെയാണ് പരീക്ഷണശാലക്ക് സ്കൂളിൽ തുടക്കമായത്. 20 ലക്ഷം ചെലവിൽ ഒരുക്കിയ ലാബ് സമീപത്തെ വിദ്യാർഥികൾക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയിലാണ്. അടൽ ഇന്നവേഷൻ പദ്ധതി നടപ്പാക്കുന്ന കോർപറേഷനിലെ ആദ്യ സ്കൂളാണ് അൽഹറമൈൻ. ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങളെ പ്രായോഗികമാക്കി ഏതുമേഖലയിലും പരീക്ഷണം നടത്താം. നൂതന ഉപകരണങ്ങളും ത്രീഡി പ്രിൻറർ, റോബോട്ട് കിറ്റ്, ആർകിടെക്ചറൽ ക്രാഫ്റ്റ് എന്നിവയും 1500 ചതുരശ്ര അടിയിലുള്ള ലാബിലുണ്ട്. ലാബി​െൻറ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എം.പി പറഞ്ഞു. ഭ്രാന്തൻ ആശയങ്ങൾ എന്നുതോന്നിയവയാണ് പിന്നീട് ലോക പ്രശസ്ത കണ്ടുപിടിത്തങ്ങളായതെന്ന് അധ്യക്ഷത വഹിച്ച സ്കൂൾ മാനേജ്െമൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. എ.വി. അബ്ദുൽ അസീസ് പറഞ്ഞു. ഇന്ത്യൻ ഇൻറഗ്രേറ്റഡ് എജുക്കേഷൻ ചെയർമാൻ കൂട്ടിൽ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദ് മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരവും പ്ലാനറ്റേറിയം ഡയറക്ടർ ഡോ. രാമചന്ദ്രൻ അധ്യാപകർക്കുള്ള ഉപഹാരവും നൽകി. കോംപാക്ടർ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് നിർവഹിച്ചു. മാനേജ്െമൻറ് കമ്മിറ്റി സെക്രട്ടറി ടി.കെ. ഹുസൈൻ, എം.പിക്ക് ഉപഹാരം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, കൗൺസിലർ എം. ശ്രീജ, കെ. പത്മരാജൻ, പി.ടി.എ പ്രസിഡൻറ് കെ. ഷംസുദ്ദീൻ, ഹെജ്വ, മൻസൂർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.എം. സഫിയ സ്വാഗതവും ഡോ. കെ. അനീസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story