Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTതണൽമരങ്ങൾ മുറിച്ചുമാറ്റി; വൃക്ഷത്തൈ നട്ട് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
പന്തീരാങ്കാവ്: ബൈപാസിനരികിലെ തണൽമരങ്ങൾ മുറിച്ചുമാറ്റിയ സാമൂഹിക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു. പന്തീരാങ്കാവ് ബൈപാസ് ജങ്ഷനടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിെൻറ മുൻവശത്ത് റോഡരികിലെ തണൽമരങ്ങൾ ദിവസങ്ങൾക്കു മുമ്പ് മുറിച്ചുമാറ്റിയിരുന്നു. മരങ്ങൾ മുറിച്ചുമാറ്റുകയും പൊതുസ്ഥലം കൈയേറുകയും ചെയ്തെന്നാരോപിച്ച് കെട്ടിട ഉടമക്കെതിരെ ഒളവണ്ണ മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധ സംഗമവും വൃക്ഷത്തൈ നടലും ഡി.സി.സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. എ. ഷിയാലി, എൻ. മുരളീധരൻ, കെ.കെ. മഹേഷ്, എൻ.പി. ബാലൻ, എം. രാധാകൃഷ്ണൻ, പി. രമണി, സൗദാബീഗം, പി.ടി. ബാലൻ, കെ. സുജിത്ത്, ബാബു കൊളങ്ങരേടത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story