Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2017 1:39 PM IST Updated On
date_range 31 May 2017 1:39 PM IST60ാം വയസ്സിൽ 60 വൃക്ഷൈത്തകൾ; ഹരിതാഭമാകാനൊരുങ്ങി മെഡിക്കൽ കോളജ് കാമ്പസ്
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിെൻറ 60ാം വാർഷികത്തിെൻറ ഭാഗമായി 60 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാകാനൊരുങ്ങി മെഡിക്കൽ കോളജ് കാമ്പസ്. കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസ്സാന്നിധ്യമായ 60 പേർ ചേർന്നാണ് ആശുപത്രിവളപ്പിൽ സാമൂഹിക വനവത്കരണത്തിന് തുടക്കം കുറിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ നെല്ലിമരം നട്ടാണ് യജ്ഞത്തിനു തുടക്കം കുറിച്ചത്. സ്വാതന്ത്ര്യസമര സേനാനി പി. വാസു, തായാട്ട് ബാലൻ, ഡോ. ഖദീജ മുംതാസ്, പി.കെ. ഗോപി, സിവിക് ചന്ദ്രൻ, ഡോ. െഎഷ ഗുഹരാജ്, കമാൽ വരദൂർ, സുനിൽ അശോകപുരം, സി.ജെ. റോബിൻ, യു.ടി. രാജൻ, വിൽസൺ സാമുവൽ, കെ.ജെ. തോമസ്, പി.എസ്. ശെൽവരാജ്, എ.ടി. അബ്ദുല്ലക്കോയ, എം.എ. ജോൺസൺ തുടങ്ങിയവരാണ് സ്റ്റേഡിയത്തിനു സമീപം മരം നട്ടത്. ആര്യവേപ്പ്, നെല്ലി, ഉങ്ങ്, മണിമരുത്, കൂവളം, കണിക്കൊന്ന, ഞാവൽ, താന്നി, വേങ്ങ, അശോകം, പേര, അരയാൽ, പുളി, ഈട്ടി,ചന്ദനം തുടങ്ങി 32 ഇനം ഔഷധ^ഫലവൃക്ഷ^തടിത്തൈകളാണ് നട്ടത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടക്കുന്ന വനവൽകരണ പരിപാടി ജൂൺ മാസം മുഴുവനായി തുടരും. ആയിരം മരങ്ങളാണ് ഇങ്ങനെ കാമ്പസിലൊന്നാകെ നട്ടുപിടിക്കുന്നത്. വികസനപ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റുന്ന ഓരോ മരത്തിനും പകരം 10 ഇരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന വനവകുപ്പിെൻറ നിർദേശം പാലിക്കാനായാണ് പരിപാടി നടത്തിയത്. വനവകുപ്പ്, യു.എൽ.സി.സി.എസ്, മെഡിക്കൽ കോളജ് പൊതുമരാമത്ത് വകുപ്പ്, റെസിഡൻറ്സ് അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ സഹകരിച്ചു. photo ab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story