Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2017 1:39 PM IST Updated On
date_range 31 May 2017 1:39 PM ISTനാട്ടുകാരെ മുൾമുനയിലാക്കി ഡി.വൈ.എഫ്.ഐയുടെ വേറിട്ട ബീഫ് ഫെസ്റ്റ്
text_fieldsbookmark_border
മാനന്തവാടി:- നാട്ടുകാരെ ഉദ്വേഗത്തിെൻറ മുൾമുനയിൽ നിർത്തി ഡി.വൈ.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റ് പ്രതിഷേധത്തിെൻറ പുതിയ മുഖം കാഴ്ചവെക്കുന്നതായി. ഗാന്ധിപാർക്കിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വേറിട്ട പ്രതിഷേധമാർഗവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തിയത്. എന്തോ നെഞ്ചോട് ചേർത്തു പിടിച്ചോടുന്ന യുവാവിനെ ഒരു കൂട്ടമാളുകൾ പോസ്റ്റാഫിസ് ഭാഗത്തുനിന്നും ഓടിച്ചുകൊണ്ടുവന്ന് ഗാന്ധിപാർക്കിൽ ൈകയേറ്റം ചെയ്യുന്നതു കണ്ട നാട്ടുകാർ തടിച്ചുകൂടി. എന്നാൽ, അൽപം പോത്തിറച്ചി ആയിരുന്നു യുവാവിെൻറ കൈവശമെന്നും കേന്ദ്ര സർക്കാറിെൻറ നയത്തിനെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി ഡി.വൈ.എഫ്.ഐ നടത്തിയ തെരുവ് നാടകമായിരുന്നു ഇതെന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്. വൈകുന്നേരം ആറുമണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം അരങ്ങേറിയത്. യുവാവിനെ ഗാന്ധിപാർക്കിൽ ൈകയേറ്റം ചെയ്യുന്നതു കണ്ടതോടെ നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു. വന്നവർ വന്നവർ കാര്യമറിയാതെ യുവാവിനെ ൈകയേറ്റം ചെയ്യാനുള്ള ശ്രമമായിരുന്നു. മോഷ്ടാവോ, കഞ്ചാവ് വിൽപനക്കാരനോ മറ്റോ ആണെന്നായിരുന്നു നാട്ടുകാരുടെ ധാരണ. ഒടുവിൽ പ്രതിഷേധക്കാരുടെ നേരെ വിരൽ ചൂണ്ടി കഥാനായകനായ യുവാവ് ആക്രോശിച്ചു... ''ഞാൻ കള്ളനല്ല..., അൽപം പോത്തിറച്ചി ൈകയിൽവെച്ചതിനാണോ നിങ്ങളെന്നെ ക്രൂശിക്കുന്നത്..'' ഇതുപറഞ്ഞ് യുവാവ് കൈയിലെ പൊതി അഴിച്ചപ്പോഴാണ് അതിൽ പോത്തിറച്ചിയാണെന്ന് നാട്ടുകാർ മനസ്സിലാക്കുന്നത്. തുടർന്ന് കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെ മുദ്രാവാക്യവുമായി ആൾക്കൂട്ടത്തിനിടയിൽനിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുന്നോട്ടുവന്നതോടെയാണ് കാഴ്ചക്കാർക്ക് യഥാർഥ ചിത്രം വ്യക്തമായത്. സാധാരണ ബീഫ് ഫെസ്റ്റ് നടത്തി പിരിഞ്ഞുപോകുന്നതിലുപരിയായി പൊതുജനത്തിെൻറ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കണമെന്നുള്ള ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ സമരതന്ത്രമായിരുന്നു വൈകുന്നേരം ഗാന്ധി പാർക്കിൽ അരങ്ങേറിയത്. ഒടുവിൽ കാഴ്ചക്കാരായെത്തിയ മുഴുവൻ ആളുകൾക്കും വയറുനിറയെ ബീഫും ബ്രഡും നൽകിയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വേറിട്ട സമരത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കെ.എം. ഫ്രാൻസിസ്, അജിത് വർഗീസ്, കെ.ആർ. ജിതിൻ, സുനീഷ് കല്ലുമൊട്ടംകുന്ന് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story