Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി...

ആദിവാസി വിഭാഗക്കാർക്ക്​ ജോലി: സർട്ടിഫിക്കറ്റ്​ നൽകുന്നില്ലെന്ന്​

text_fields
bookmark_border
കൽപറ്റ: പി.എസ്.സി മുഖേന കേരള സംസ്ഥാന സർവിസിൽ പൊലീസ്, എക്സൈസ് വകുപ്പുകളിലേക്ക് പട്ടികവർഗക്കാരായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിലെ അപാകത പരിഹരിക്കണമെന്ന് കേരള പണിയർ സമാജം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 29.04.2017ലെ ഗസറ്റ് വിജ്ഞാപനപ്രകാരം പൊലീസ്, എക്സൈസ് വകുപ്പിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വനാതിർത്തിക്കുള്ളിലോ വനാതിർത്തിയിലോ താമസിക്കുന്നതായി ഫോറസ്റ്റ് അധികൃതരുടെയോ ട്രൈബൽ എക്സ്റ്റൻഷൻ ഒാഫിസറുടെയോ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വനത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ളവർക്കും മറ്റു കോളനി ഉദ്യോഗാർഥികൾക്കും ഇൗ സർട്ടിഫിക്കറ്റ് നൽകുന്നില്ല. വനത്തിൽ താമസിച്ചിരുന്ന ആദിവാസികളെ സർക്കാറുകളുടെ വികസനനയത്തി​െൻറ ഭാഗമായി നഗരത്തിലേക്ക് കൊണ്ടുവന്നു. ഇപ്പോൾ നഗരങ്ങളിൽ താമസിക്കുന്നവരടക്കം മുൻകാലങ്ങളിൽ വനത്തിൽ താമസിച്ചിരുന്നവരാണ്. ഇവർക്കും ഫോറസ്റ്റ് ട്രൈബൽ എക്സ്റ്റൻഷൻ നൽകുന്ന സർട്ടിഫിക്കറ്റ് നൽകണം. വയനാട്ടിൽ ആദിവാസികളിൽ 80 ശതമാനം വരുന്ന പണിയവിഭാഗത്തിന് മുൻഗണന കൊടുത്ത് പൊലീസ്, എക്സൈസ് വകുപ്പിലേക്ക് റാങ്ക്്ലിസ്റ്റ് തയാറാക്കണം. അല്ലെങ്കിൽ ഉദ്യോഗാർഥികളെ സംഘടിപ്പിച്ച് പണിയസമാജം പി.എസ്.സി ഒാഫിസ് ധർണയും പിക്കറ്റിങ്ങും നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ പെങ്കടുത്ത സംസ്ഥാന പ്രസിഡൻറ് കെ. ബൽറാം, ജില്ല പ്രസിഡൻറ് വി. ബാലകൃഷ്ണൻ വൈത്തിരി, മണി, വി.ആർ. രമേശൻ എന്നിവർ പറഞ്ഞു. 'വിഭാഗീയത സൃഷ്ടിക്കാൻ കള്ളപ്രചാരണം നടത്തുന്നു' കൽപറ്റ: എല്ലാ വിഭാഗക്കാരും ഒരുമനസ്സോടെ ആരാധന നടത്തുന്ന കാര്യമ്പാടി ഹിദായത്തുൽ ഇസ്ലാം സംഘം ഹനഫി മസ്ജിദിൽ ചില തൽപരകക്ഷികളുടെ അധികാരമോഹങ്ങൾക്കും വിഭാഗീയത സൃഷ്ടിക്കുന്നതിനുംവേണ്ടി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. 200ലധികം വർഷം പഴക്കമുള്ളതും സമസ്തക്കു കീഴിൽ 6569/93 എന്ന രജിസ്റ്റർ നമ്പറിലുള്ളതുമായ കാര്യമ്പാടി പള്ളി വയനാട്ടിൽതന്നെ ആദ്യ മുസ്ലിം ഹനഫി മസ്ജിദാണ്. നൂറ്റാണ്ടുകളായി ഹനഫി^ശാഫി വിഭാഗത്തിൽപെട്ടവർ ഒരേ മനസ്സോടെ പള്ളിയിൽ ആരാധനയിലും മറ്റും പങ്കുചേർന്നു വന്നിരുന്നതുമാണ്. മഹല്ലിന് കീഴിലെ 300ഒാളം കുടുംബങ്ങളിൽ 50ഒാളം ശാഫി കുടുംബങ്ങളും ബാക്കി ഹനഫി കുടുംബങ്ങളുമാണ്. എന്നാൽ, ഇപ്പോൾ ഹനഫി മദ്ഹബിൽപ്പെട്ടവർ ശാഫി മദ്ഹബുകാരുടെ ആരാധനാകർമങ്ങൾക്ക് തടസ്സം നിൽക്കുന്നുവെന്നും മറ്റുമുള്ള വ്യാജ പ്രചാരണങ്ങൾ ഇറക്കി ഒരു വിഭാഗം പുതിയ പള്ളി പണിയുന്നതിന് പിരിവും മറ്റും ആരംഭിച്ചിരിക്കുകയാണെന്ന് പ്രസിഡൻറ് പി.എം. ലിയാഖത്ത് ഹാജി, സെക്രട്ടറി എം. അബ്ദുൽ കരീം എന്നിവർ അറിയിച്ചു. വിരമിക്കുന്നു കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന പി. ഇബ്രാഹിം ബുധനാഴ്ച സർവിസിൽനിന്ന് വിരമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപക തസ്തികയിൽ സർവിസിൽ പ്രവേശിച്ച ഇബ്രാഹിം പിന്നീട് 1988 മുതൽ പഞ്ചായത്ത് വകുപ്പിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.ഡി ക്ലർക്ക്, ഹെഡ് ക്ലർക്ക്, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകളിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസിന് പുറമെ സുൽത്താൻ ബത്തേരി, കോട്ടത്തറ, വെങ്ങപ്പള്ളി, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി എന്നീ ഗ്രാമപഞ്ചായത്തുകളിലും വയനാട് ജില്ല പഞ്ചായത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ നസീമ. ബിരുദ വിദ്യാർഥികളായ അർഷദ് മുബാറക് മകനും അനുഷിയ ഷെറിൻ മകളുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story