Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2017 1:35 PM IST Updated On
date_range 30 May 2017 1:35 PM ISTതലയുയർത്തി 'സഹ്യ'; കോഴിേക്കാട് സ്മാർട്ടാകും
text_fieldsbookmark_border
കോഴിക്കോട്: മലബാറിലെ െഎ.ടി വികസനത്തിൽ ശ്രദ്ധേയമായ മുന്നേറ്റത്തിന് തുടക്കമാവുകയാണ്. കോഴിക്കോട് സൈബർപാർക്കിലെ ആദ്യകെട്ടിടമായ 'സഹ്യ' തലയെടുപ്പോടെ ഉയർന്നതോടെ വിവരസാേങ്കതികവിദ്യ രംഗത്ത് മലബാറിന് ഉൗർജമാകും. തിരുവനന്തപുരത്തെ ടെക്നോപാർക്കും െകാച്ചിയിലെ ഇൻഫോപാർക്കും തെളിച്ച വഴിയിലൂടെയാണ് സൈബർപാർക്കും ഒരുങ്ങുന്നത്. 2,88,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഞ്ചു നിലകളിൽ 'സഹ്യ' പടുത്തുയർത്തിയത്. രാമനാട്ടുകര^തൊണ്ടയാട് ബൈപാസിനോട് ചേർന്ന് 43.5 ഏക്കറിലെ ഗവ. സൈബർ പാർക്കിലാണ് 'സഹ്യ'യുടെ നിർമാണം പൂർത്തീകരിച്ചത്. ഗൾഫ് രാജ്യങ്ങളിലടക്കമുള്ള കമ്പനികൾ ഇവിേടക്ക് എത്തുമെന്നത് തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷയേകുന്നതാണ്. കേരള സ്റ്റാർട്ടപ് മിഷൻ ഇൻറർനെറ്റ് ആൻഡ് മൊൈബൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുമായി (െഎ.എ.എം.എ.െഎ) ചേർന്ന് മൊബൈൽ ആപ് ഇൻക്യൂബേറ്റർ സെൻറർ സ്ഥാപിക്കുെമന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് ഉദ്ഘാടന സദസ്സ് സ്വീകരിച്ചത്. ഗൂഗ്ൾ, ഫേസ്ബുക്ക്, പേടിഎം തുടങ്ങിയ പ്രമുഖ മൊബൈൽ ആപ്പുകളുടെ എക്സിക്യൂട്ടിവുകൾ പരിശീലകരായി എത്തും. ബംഗളൂരുവിനും ഗുഡ്ഗാവിനും ശേഷം െഎ.എ.എം.എ.െഎ രാജ്യത്തൊരുക്കുന്ന മൂന്നാമത്തെ ഇൻക്യൂബേറ്റർ ആണിത്. സൈബർപാർക്കിൽ നാല് കമ്പനികളാണ് തുടങ്ങിയത്. ഓഫൈറ്റ്, വിനാം ഐ.ടി, മിനി മെയിൽസ്റ്റർ, െഎപിക്സ് തുടങ്ങിയവ സജ്ജമായി. ഇൻഫിനിറ്റ് ഒാപൺ സോഴ്സ് െസാലൂഷൻ (െഎ.ഒ.എസ്.എസ്) എന്ന കമ്പനി ഉടൻ എത്തുന്നുണ്ട്. ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും കമ്പനികൾ ഇവിടെയും തൊഴിലവസരങ്ങളൊരുക്കും. ആദ്യ കെട്ടിടത്തിെൻറ പകുതിയോളം പ്രവർത്തനസജ്ജമായാൽ അടുത്ത കെട്ടിടം പണിയാരംഭിക്കും. 54 കമ്പനികളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോർ ഐ.ടിയുടെ സജീവമായ പിന്തുണയും പാർക്കിനുണ്ട്. കോഴിക്കോട് വിമാനത്താവളം, ബേപ്പൂർ തുറമുഖം എന്നിവയുടെ സാമീപ്യവും കണ്ണൂർ വിമാനത്താവളം ഉയർന്നുവരുന്നതും സൈബർ പാർക്കിെൻറ കുതിപ്പിന് സഹായമാകും. 2010ൽ തുടങ്ങിയ പാർക്ക് നിർമാണം പലകാരണങ്ങളാൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു. 2014ലാണ് നിർമാണം ഉഷാറായത്. അടുത്ത കെട്ടിടം പണി ഇതുപോലെ ഇഴയില്ലെന്ന് സൈബർപാർക്ക് സി.ഇ.ഒ ഋഷിേകശ് നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story