Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീനങ്ങാടി^പനമരം റോഡിൽ...

മീനങ്ങാടി^പനമരം റോഡിൽ ചെണ്ടക്കുനി കടക്കാൻ പെടാപ്പാട്​

text_fields
bookmark_border
*ചെണ്ടക്കുനി വരെയുള്ള ഭാഗം പൂർണമായും തകർന്നിട്ടും നന്നാക്കിയില്ല മീനങ്ങാടി: പനമരം^മീനങ്ങാടി റോഡിൽ ചെണ്ടക്കുനി കടന്നുകിട്ടാൻ പെടാപ്പാട്. ഈ റോഡ് മീനങ്ങാടി മുതൽ ചെണ്ടക്കുനിവരെയുള്ള ഭാഗം തകർന്നുകിടക്കുകയാണ്. ചെണ്ടക്കുനി മുതൽ കാര്യമ്പാടിവരെയും പലയിടത്തായി റോഡ് തകർന്നിട്ടുണ്ട്. പാലക്കമൂല മുതൽ കാര്യമ്പാടി കഴിഞ്ഞുള്ള ഭാഗംവരെ വലിയ കുഴികൾ നികത്തിയെങ്കിലും ശരിയായി ടാറിങ് പൂർത്തീകരിക്കാത്തതിനാൽ വീണ്ടും തകർന്നുതുടങ്ങിയിട്ടുണ്ട്. പച്ചിലക്കാടുനിന്നും കാര്യമ്പാടി വരെ ഏറക്കുറെ കുഴികൾ അടച്ചുള്ള ടാറിങ് പൂർത്തിയായെങ്കിലും പൂർണമായ റീ ടാറിങ് എവിടെയും നടത്തിയിട്ടില്ല. കാര്യമ്പാടി ടൗൺ ഭാഗത്തേ റോഡും തകർന്നുതന്നെയാണുള്ളത്. കാര്യമ്പാടിക്കുശേഷമുള്ള റോഡിലെ കുണ്ടുംകുഴിയുമെല്ലാം ഒഴിവാക്കിയപ്പോഴും പാലക്കമൂല, ചണ്ണാളി, ചെണ്ടക്കുനി, പോളിടെക്നിക്ക്, ചെമ്മണാംകുഴി, മീനങ്ങാടി ടൗൺ തുടങ്ങിയ ഭാഗങ്ങളിലെ തകർന്ന ഭാഗങ്ങൾ നവീകരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. റോഡിലെ കുഴികളടക്കാൻ പത്തുലക്ഷം രൂപയുടെ ഫണ്ട് ഉണ്ടെങ്കിലും ചെറിയ പ്രവൃത്തിയായതിനാൽ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. ടെൻഡർ നടപടി വൈകുന്നതോടെ ഈ മഴക്കാലത്തും ചളിക്കുളമായ കുഴികളിലൂടെ ഈ ഭാഗത്തേക്കുള്ളവർ യാത്രചെയ്യേണ്ട അവസ്ഥയാണ്. ടെൻഡർ എടുക്കാൻ ആളില്ലെങ്കിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചോ മറ്റോ റോഡ് നവീകരണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ടു നിയോജക മണ്ഡലങ്ങളിലായുള്ള മീനങ്ങാടി പച്ചിലക്കാട് റോഡിനോടുള്ള അവഗണന കാലങ്ങളായി തുടങ്ങിയതാണ്. ബത്തേരി, മീനങ്ങാടി, പനമരം, മാനന്തവാടി, എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാതയിലേക്കുള്ള ബൈപാസാണ് ഇൗ റോഡ്. റോഡ് ലെവൽ ടാറിങ് നടത്തി നവീകരിക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ കിഫ്ബി മുഖേന 25 കോടിയുടെ ഫണ്ട് പ്രസ്തുതറോഡ് ആധുനീകരിക്കാനായി അനുവദിച്ചിട്ടുണ്ട്. റോഡ് നവീകരണം, ഒാവുചാൽ, കൽവർട്ട് തുടങ്ങിയ എല്ലാ പ്രവൃത്തിക്കുമാണ് തുക. ഇതി​െൻറ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. എസ്റ്റിമേറ്റ് നൽകി, ഡി.പി.ആർ. തയാറാക്കി സാങ്കേതികാനുമതിയും ഭരണാനുമതിയും ടെൻഡറും എല്ലാം ആകുമ്പോഴേക്കും ഇനിയും മാസങ്ങളെടുക്കും. SUNWDL4 പനമരം^മീനങ്ങാടി റോഡിൽ തകർന്ന മീനങ്ങാടി ടൗണിലെ ഭാഗം സമ്പൂർണ സ്കൂൾ പ്രവേശന യജ്ഞം: ഗൃഹസന്ദർശനവും സർവേയും തുടങ്ങി കൽപറ്റ: നവകേരള മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂൾ പ്രായമായ മുഴുവൻ കുട്ടികളെയും സ്കൂളുകളിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച സമ്പൂർണ സ്കൂൾ പ്രവേശന യജ്ഞത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ഞായറാഴ്ച ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും അധ്യാപകരും സന്നദ്ധ സംഘടനാ പ്രവർത്തകരും പലഭാഗങ്ങളിലായി ഗൃഹസന്ദർശനം നടത്തി. വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സംഘങ്ങളായി സർവേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രചാരണവും നടന്നു. രാവിലെ സന്നദ്ധപ്രവർത്തകർ സമീപ വിദ്യാലയത്തിൽ 9.30ന് എത്തി സ്ക്വാഡുകളായി അതത് വിദ്യാലയങ്ങളിൽനിന്ന് ലഭിക്കുന്ന സർവേ ഫോറം, എം.എൽ.എമാരുടെ കത്ത്, മഴക്കാല ശുചീകരണ ലഘുലേഖ എന്നിവ ശേഖരിച്ചാണ് ഗൃഹസന്ദർശനം നടത്തിയത്. ഈ റിപ്പോർട്ട് പിന്നീട് പ്രധാന അധ്യാപകനെ ഏൽപിക്കും. മാനന്തവാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ പ്രചാരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടിയുടെ മാനന്തവാടി മണ്ഡലംതല ഉദ്ഘാടനം തിരുനെല്ലി പ്ലാമൂല കോളനിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിർവഹിച്ചു. അൺഎയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന 400ല്‍ അധികം കുട്ടികളെ രക്ഷിതാക്കള്‍ പൊതുവിദ്യാലങ്ങളിലേക്ക് മാറ്റിചേര്‍ത്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദ്യാർഥികള്‍ വിദ്യാലയങ്ങളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനന്തവാടിയില്‍ മൂന്ന് അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം നിർത്തി. അംഗീകാരമില്ലാത്ത 1500 വിദ്യാലയങ്ങള്‍ പൂട്ടണം എന്ന നിർദേശമുള്ളതിനാല്‍ അവക്ക് പ്രവര്‍ത്തിക്കാനാകില്ല. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. രമേശന്‍, എസ്.എസ്.എ ജില്ല പ്രോജക്റ്റ് ഓഫിസര്‍ ജി.എന്‍. ബാബുരാജ്, വാര്‍ഡ് മെംബര്‍ ശ്രീജ റെജി, ഊര് മൂപ്പന്‍ കാര്‍വര്‍ണന്‍, എന്‍.എം.ഒ രാഘവന്‍, തൃശ്ശിലേരി ഗവ. ഹൈസ്‌കൂള്‍ എച്ച്.എം. മെര്‍ലിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു. എടവക പഞ്ചായത്തില്‍ ജില്ല കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.എം. രാജു നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയന്‍, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസര്‍ പി. വാണീദാസ്, ആഷ മെജോ, ആമിന അവറാന്‍ എന്നിവരും മൂളിത്തോട് ഡോ. ജോസഫ് മെക്കോളിൻ, പള്ളിക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക വി.ആര്‍. ജോളി, ജി.എല്‍.പി.എസ് പൈങ്ങാട്ടിരി പ്രധാനാധ്യാപിക മേഴ്‌സി ലൂയിസ്, എ.എന്‍.എം.എല്‍.പി.എസ് എടവക പ്രധാനാധ്യാപിക സിസ്റ്റര്‍ സിനി ഫ്രാന്‍സിസ്. വില്ലേജ് ഓഫിസര്‍ സന്തോഷ് ശിവ നാരായണന്‍, ബി.ആര്‍.സി െട്രയിനര്‍മാരായ അനില്‍ കുമാര്‍, എം.സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു. പനമരത്ത് നടന്ന ഗൃഹസന്ദര്‍ശനം അരിയില്‍ വീട് കോളനിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, പഞ്ചായത്ത് പ്രസിഡൻറ് ലിസി തോമസ്, വാര്‍ഡ് മെംബര്‍ എം.എ. ചാക്കോ, എസ്. എസ്.എ ജില്ല പ്രോഗ്രാം ഓഫിസര്‍ എം.ഒ. സജി വില്ലേജ് ഓഫിസര്‍ ടി. സരിന്‍ കുമാര്‍, രാധാകൃഷ്ണന്‍, കെ. സത്യന്‍, ജി.എല്‍.പി.എസ് പനമരം പ്രധാനാധ്യാപകന്‍ ചാക്കോ പ്രകാശ്, കെ.എം. ജയരാജൻ, ബീന ജോസഫ്, ലിസി ജോസഫ്, വി.എസ്. തങ്കച്ചന്‍, കെ.പി. സൈഫുന്നീസ, ബിജു, എൻ.എം. സഫിയ, ഗീത ഭാസ്‌കര്‍, പി.എം. സതി എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റ: ഒരാഴ്ചയായി നടന്നുവരുന്ന സമ്പൂര്‍ണ വിദ്യാലയ പ്രവേശന കാമ്പയിനിൽ കൽപറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ. ശശീന്ദ്രനും പങ്കാളിയായി. പുളിയാര്‍മല വടോത്ത് കോളനിയിലും പരിസരപ്രദേശങ്ങളിലും എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ജനകീയപങ്കാളിത്തത്തി​െൻറ പ്രാധാന്യം വിശദീകരിക്കുന്ന എം.എല്‍.എയുടെ കത്ത് വീടുകള്‍ക്ക് നൽകിയാണ് കാമ്പയിന്‍ നടന്നത്. കൽപറ്റ നഗരസഭ കൗണ്‍സിലര്‍ മണി, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസര്‍ എം.ഒ. സജി, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ.കെ. ഷിബു, വൈത്തിരി ഉപജില്ല എച്ച്.എം. ഫോറം സെക്രട്ടറി കെ. അശോക് കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുമേഷ്, കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി കെ.ടി. വിനോദന്‍, പുളിയാര്‍മല സ്‌കൂള്‍ പ്രധാനാധ്യാപിക ശ്രീധരി ടീച്ചര്‍ എന്നിവർ പങ്കെടുത്തു. SUNWDL6 ജില്ലയിലെ വിദ്യാഭ്യാസ സമ്പൂർണ വിദ്യാലയ പ്രവേശന കാമ്പയിനി​െൻറ ഭാഗമായി വാടോത്തു കോളനിയിലെ വീട് സന്ദർശിച്ച് സി.കെ. ശശീന്ദ്രൻ എം.എൽ.എ വിവരങ്ങൾ ആരായുന്നു SUNWDL16 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ ഗൃഹസന്ദർശന പരിപാടി എടവക പഞ്ചായത്തിൽ ജില്ല കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. കെ.എം. രാജു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story