Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:38 PM IST Updated On
date_range 28 May 2017 1:38 PM ISTവിലക്കയറ്റത്തിൽ മുങ്ങി റമദാൻ വിപണി
text_fieldsbookmark_border
* സാധാരണക്കാരുടെ കീശ കാലിയാകും കൽപറ്റ: നോമ്പുകാലം ആരംഭിച്ചതോടെ നിേത്യാപയോഗ സാധനങ്ങളുടെയും പഴങ്ങളുടെയും വിലക്കയറ്റം റമദാൻ വിപണിയെ തളർത്തുന്നു. നോമ്പ് ആരംഭിച്ചതു മുതൽ പലവ്യഞ്ജന വില വർധനവിന് പിന്നാലെ പഴം, പച്ചക്കറി, മത്സ്യ മാംസാദികൾക്കും പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. മാമ്പഴം ഒഴികെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മിക്ക പഴങ്ങൾക്കും 20 ശതമാനത്തോളം വില അധികമാണ്. റമദാൻ കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാരക്കക്കും ഈത്തപ്പഴത്തിനും കിലോക്ക് 200 രൂപ മുതലാണ് വില. ആപ്പിൾ കിലോക്ക് സ്വദേശി, വിദേശി എന്നിവ തരംതിരിച്ച് 140 മുതൽ 200 രൂപ വരെയാണ്. മഴക്കാലം തുടങ്ങിയതോടെ ഓറഞ്ചിെൻറയും മുസമ്പിയുടെയും വില 80നു മുകളിലായി. ഒരുമാസം മുമ്പ് 60 രൂപയുണ്ടായിരുന്ന മുന്തിരിക്ക് ഇപ്പോൾ 70 മുതൽ 100 രൂപ വരെ നൽകണം. ചെറുപഴത്തിനും നേന്ത്രപ്പഴത്തിനും കഴിഞ്ഞ മാസത്തേക്കാൾ പതിന്മടങ്ങ് വില കൂടിയിട്ടുണ്ട്. മത്സ്യങ്ങളും മാംസവും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത തരത്തിലാണ് വിലയുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ കിലോക്ക് 160 രൂപയുണ്ടായിരുന്ന കോഴിക്ക് 220 രൂപയോളമായി വില. നൂറു രൂപയിൽനിന്ന് തുടങ്ങി അയല 200, കോര 160, ചെമ്മീൻ 400, നെയ്മീൻ 500 എന്നിങ്ങനെ സാധാരണക്കാരെൻറ കീശ കാലിയാക്കുന്ന തരത്തിൽ മത്സ്യവില കുതിക്കുകയാണ്. മുൻകാലങ്ങളിൽ പരസ്യ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തിയിരുന്ന മാവേലി സ്റ്റോറുകളും റേഷൻ കടകളും ശൂന്യമാണ്. റമദാൻ മാസത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള പച്ചരിയാകട്ടെ റേഷൻ കാർഡ് അടിസ്ഥാനത്തിൽ അളവിൽ വളരെ കുറവായതിനാൽ പൊതുവിപണിയിൽ കിലോക്ക് 22 മുതൽ 30 വരെയായിട്ടുണ്ട്. ഫോട്ടോ.SATWDL28 വിലക്കയറ്റത്തിലും സജീവമായ പഴവിപണി കന്നുകാലി കശാപ്പ് നിരോധനം ജനങ്ങളുടെ മൗലികാവകാശ ലംഘനം കൽപറ്റ: കന്നുകാലി കശാപ്പ് നിരോധനം ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ അഭിപ്രായപ്പെട്ടു. കന്നുകാലികളെ കശാപ്പിനുവേണ്ടി കൈമാറ്റം ചെയ്യരുതെന്നാണ് മോദിസര്‍ക്കാര്‍ ഉത്തരവ്. ഇത് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ബഹുസ്വരതയെ നശിപ്പിക്കും. കാലങ്ങളായി മാംസാഹാരം കഴിക്കുന്നവരുടെ മേല്‍ നടപ്പാക്കുന്ന ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണം. ജനങ്ങൾ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ഭരണകൂടങ്ങളായി മാറുന്ന സ്ഥിതി ഭയാനകമാണ്. ഇത് വരാന്‍പോകുന്ന വിപത്തിെൻറ സൂചനയാണ്. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. അഭിനന്ദിച്ചു കൽപറ്റ: നഞ്ചൻകോട് ^വയനാട്- ^നിലമ്പൂർ െറയിൽപാത സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വി.വി. പ്രകാശ് എന്നിവരെ നീലഗിരി- ^വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു. നഞ്ചൻകോട് ^നിലമ്പൂർ െറയിൽപാതക്ക് തടസ്സങ്ങൾ ഉന്നയിക്കില്ലെന്നും തുടർനടപടികൾക്കായി സർക്കാർതല ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്നുമുള്ള കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. കർണാടകയിൽ തടസ്സങ്ങൾ ഇല്ലായെന്ന് ബോധ്യമായ സ്ഥിതിക്ക് കേരള സർക്കാർ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കണം. തടഞ്ഞുവെച്ച രണ്ടു കോടി രൂപ ഉടൻ ഡി.എം.ആർ.സിക്ക് നൽകി സർവേ പുനരാരംഭിക്കണം. പാതക്ക് നിയമതടസ്സങ്ങളുണ്ടെന്നും കർണാടക എതിർക്കുന്നുവെന്നും കേരള സർക്കാറിനെയും ഉദ്യോഗസ്ഥരെയും ചില കുബുദ്ധികൾ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞ് അകറ്റിനിർത്താൻ സംസ്ഥാന സർക്കാർ തയാറാവണം. കർണാടക മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതുപോലെ കേരള, കർണാടക മുഖ്യമന്ത്രിമാരും ഡോ. ഇ. ശ്രീധരനും ഒരുമിച്ചുള്ള യോഗം താമസംകൂടാതെ നടത്തി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. കേന്ദ്രം പകുതി ഫണ്ട് അനുവദിച്ചുകഴിഞ്ഞ കേരളത്തിലെ ഒരേയൊരു സംയുക്ത സംരംഭ െറയിൽ പദ്ധതിയെന്ന പ്രാധാന്യവും തിരുവനന്തപുരം,-കൊച്ചി, -കോഴിക്കോട് നഗരങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും വടക്കേ ഇന്ത്യയിലേക്കുമുള്ള ഏറ്റവും ദൂരംകുറഞ്ഞ പാതയെന്ന പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാനസർക്കാർ നടത്തണം. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണിൽ, മോഹൻ നവരംഗ്, റാംമോഹൻ, ജോയിച്ചൻ വർഗീസ്, ഖൽദൂൻ, നാസർ കാസിം, ഇ.പി. മുഹമ്മദലി, ജോസ് കപ്യാർമല, ജോർജ് ജേക്കബ് നൂറനാൽ എന്നിവർ സാസാരിച്ചു. കാറ്റിൽ വാഴകൾ നിലംപൊത്തി വൈത്തിരി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈത്തിരി താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ കൽപറ്റ പുഴമുടിയിലേയും പൊഴുതനയിലേയും ഏക്കർ കണക്കിന് വാഴകൾ നിലംപൊത്തി. ഏറെയും കുലച്ച വാഴകളായതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി കർഷകർ പറഞ്ഞു. ഫോട്ടോ. SATWDL29 കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തിയ വാഴത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story