Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളം ഇന്ത്യയിലെ ആദ്യ...

കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്​ഥാനം; പ്രഖ്യാപനം നാളെ

text_fields
bookmark_border
കോഴിക്കോട്: ഇന്ത്യയിലാദ്യമായി സംസ്ഥാനെത്ത എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കേരളം സാക്ഷാത്കരിച്ചതി​െൻറ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് 3.30ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷത്തി​െൻറ ഭാഗമായാണ് പ്രഖ്യാപന ചടങ്ങ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി, ഒന്നര ലക്ഷത്തോളം വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനായി 174 കോടി മുതൽമുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെ.എസ്.ഇ.ബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂർണ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വീടുകളുടെ വയറിങ് പൂർത്തീകരിക്കുന്നതിന് വ്യക്തികൾ, സന്നദ്ധ സംഘടനകൾ, കെ.എസ്.ഇ.ബി ജീവനക്കാർ, േട്രഡ് യൂനിയനുകൾ എന്നിവരും സഹകരിച്ചിട്ടുണ്ട്. ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വൈദ്യുതി സുരക്ഷ കാമ്പയിൻ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓൺ നിർവഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇ-^ലെറ്റർ പ്രഖ്യാപനം നിർവഹിക്കും. മന്ത്രിമാരായ എ.കെ. ബാലൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ എന്നിവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story