Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:34 PM IST Updated On
date_range 28 May 2017 1:34 PM ISTമർകസ് സമരത്തിൽനിന്ന് പിന്മാറണം ^അഖ്്സ
text_fieldsbookmark_border
കോഴിക്കോട്: മർകസിനെതിരെ നടത്തുന്ന സമരത്തിൽനിന്ന് സമുദായ രാഷ്ട്രീയ കക്ഷികൾ പിന്മാറണമെന്ന് സാദാത്ത് അസോസിയേഷൻ (അഖ്സ) സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റുകളുമായി കൂട്ടുചേർന്ന് ന്യൂനപക്ഷ സ്ഥാപനങ്ങൾതിരെ നടത്തുന്ന അക്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ ഒൗദ്യോഗിക തലത്തിൽ ചർച്ചകൾ നടക്കുമ്പോൾ ഇത്തരം അക്രമങ്ങൾ പ്രതിഷേധാർഹമാണ്. പ്രസിഡൻറ് ഹുസൈൻ അഹ്്മദ് ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പൂക്കുഞ്ഞിക്കോയ തങ്ങൾ അത്താണിക്കൽ, ലുഖ്മാനുൽ ഹകീം ഹൈദ്രൂസി തങ്ങൾ ഇളനീർക്കര, ഫദൽ മുത്തുക്കോയ തങ്ങൾ പെരുവയൽ എന്നിവർ സംസാരിച്ചു. മുല്ലക്കോയ തങ്ങൾ സ്വാഗതവും മുർത്തദ ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story