Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവര്‍ച്ചശ്രമത്തിനിടെ...

കവര്‍ച്ചശ്രമത്തിനിടെ തലക്കടിയേറ്റ് വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
കവര്‍ച്ചശ്രമത്തിനിടെ തലക്കടിയേറ്റ് വീട്ടമ്മക്ക് പരിക്ക് (A) കവര്‍ച്ചശ്രമത്തിനിടെ തലക്കടിയേറ്റ് വീട്ടമ്മക്ക് പരിക്ക് എകരൂല്‍: മുഖം മറച്ചെത്തിയ ആക്രമിയുടെ അടിയേറ്റ് വീട്ടമ്മക്ക് തലക്ക് പരിക്ക്. എകരൂല്‍ ഗ്രാമപഞ്ചായത്ത് ഒാഫിസിനടുത്ത് തിരുവോട്ട് സുരേഷ്ബാബുവി​െൻറ ഭാര്യ ഗിരിജക്കാണ് (47) പരിക്കേറ്റത്. ഫര്‍ണിച്ചര്‍ വ്യാപാരിയാണ് സുരേഷ്ബാബു. വെള്ളിയാഴ്ച സന്ധ്യക്ക് ഏഴേകാലോടെയാണ് സംഭവം. ഗിരിജയും 16 വയസ്സുള്ള മകളും വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ മുഖം മറച്ചെത്തിയ ആള്‍ വീട്ടിനകത്ത് അതിക്രമിച്ചുകയറി ഗിരിജയുടെ തലക്ക് ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവത്രേ. കരഞ്ഞുകൊണ്ട് പുറത്തേക്കോടുന്നതിനിടയില്‍ പുറത്തുനില്‍ക്കുകയായിരുന്ന മറ്റു രണ്ടുപേരോടൊപ്പം അക്രമി ഓടിമറഞ്ഞെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബഹളംകേട്ട സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഗിരിജയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ട് തുന്നലിടേണ്ടി വന്നു. കവര്‍ച്ചശ്രമമാണെന്ന് കരുതുന്നു. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story