Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് മഴക്കുഴികൾ...

യൂത്ത് ലീഗ് മഴക്കുഴികൾ നിർമിക്കുന്നു

text_fields
bookmark_border
നരിക്കുനി: സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ലാ കോൺവിവൻസിയ- യൂത്ത് ഫോർ എർത്ത് കാമ്പയി​െൻറ ഭാഗമായി മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കൗൺസിലർമാരുടെയും യൂനിറ്റ് ഭാരവാഹികളുടെയും വീടുകളിലായി 1000 മഴക്കുഴികൾ നിർമിക്കുന്നു. വാർഡുകളിൽ കുടുംബയോഗം നടത്തി പ്രകൃതിസംരക്ഷണ ബോധവത്കരണം നടത്താനും യൂനിറ്റ് തലത്തിൽ രക്തഗ്രൂപ് ഡയറക്ടറി തയാറാക്കി സംസ്ഥാന കമ്മിറ്റിയുടെ 'ഒപ്പം' എന്ന രക്തദാന രജിസ്റ്ററിൽ ചേർക്കാനും തീരുമാനിച്ചു. ഇതി​െൻറ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂൈല ഒന്നിനു 100 പേർ രക്തദാനം നടത്തി നിർവഹിക്കും. പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. പി. അസ്ഹറുദ്ദീൻ, സി. അൻവർ, അനീസ്, പി.യു. സാലിഹ്, യഹ്യ, റിയാസ്, ഇർഷാദ്, ഷാഫി, അൻവർ തുടങ്ങിയവർ സംസാരിച്ചു. ജന. സെക്രട്ടറി എ.പി. യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു. കുന്ദമംഗലം സമ്പൂർണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിച്ചു നരിക്കുനി: കുന്ദമംഗലം സമ്പൂർണ വൈദ്യുതീകൃത നിയോജക മണ്ഡലമായി അഡ്വ. പി.ടി.എ. റഹീം എം.എൽ.എ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി. ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സബ് ഡിവിഷനൽ അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. സന്തോഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനോജ്കുമാർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന, പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ശാന്ത, ബ്ലോക്ക് മെംബർ എ.കെ.ടി. ചന്ദ്രൻ, ടി.പി. ബാലകൃഷ്ണൻ നായർ, ചൂലൂർ നാരായണൻ, പി. ഹരിദാസൻ, കെ. മുഹമ്മദ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.സി. സ്വാമിനാഥൻ സ്വാഗതവും ടി. അജിത് നന്ദിയും പറഞ്ഞു. ഫോട്ടോ: NARIKKUNI-KUNNAMANGALAM vyduthi sampoorna prakyapanam photo.jpg കുന്ദമംഗലം സമ്പൂർണ വൈദ്യുതീകൃത നിയോജക മണ്ഡലമായി അഡ്വ. പി.ടി.എ. റഹീം എം.എൽ.എ പ്രഖ്യാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story