Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:33 PM IST Updated On
date_range 28 May 2017 1:33 PM ISTസംവാദം സംഘടിപ്പിച്ചു
text_fieldsbookmark_border
ചാത്തമംഗലം: ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ചാത്തമംഗലം പൊതുജന വായനശാലയിൽ 'എന്തുകൊണ്ട് പൊതുവിദ്യാഭ്യാസം' വിഷയത്തിൽ . സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. സജീഷ് നാരായണൻ വിഷയം അവതരിപ്പിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി, ഐ.പി. ഹരിദാസൻ, ഇ. വേലായുൻ, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ശ്രീകുമാർ സ്വാഗതവും എം.കെ. വേണു നന്ദിയും പറഞ്ഞു. ഡെംപോ എഫ്.സി ജേതാക്കൾ കൂളിമാട്: ഒരു മാസമായി പാഴൂർ മിനിസ്റ്റേഡിയത്തിൽ നടക്കുന്ന കടണ്ടം പ്രീമിയർ ലീഗ് സെവൻസ് ഫുട്ബാളിൽ ഡെംപോ എഫ്.സി പാഴൂർ ജേതാക്കളായി. ഫൈനലിൽ സെവൻസ്റ്റാർ എ.ബി.എല്ലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഡെംപോ ചാമ്പ്യന്മാരായത്. എട്ട് ടീമുകളാണ് ടൂർണമെൻറിൽ മത്സരിച്ചത്. വിജയികൾക്ക് നാഷനൽ റഫറി എം.കെ. ബഷീർ മാസ്റ്റർ ട്രോഫി സമ്മാനിച്ചു. ടൂർണമെൻറിലെ ഏറ്റവും നല്ല ഗോൾകീപ്പറായി സെവൻസ്റ്റാർ എ.ബി.എല്ലിലെ അഷ്റഫ് കൂളിമാടിനെയും ഏറ്റവും നല്ല വിങ് ബാക്കായി അംബാസഡർ എഫ്.സിയുടെ ഷിബിലിയെയും സ്റ്റോപ്പർ ബാക്കായി ഐവോ എഫ്.സിയുടെ നജീബിനെയും ടൂർണമെൻറിലെ എമർജിങ് താരമായി ഡെംപോയുടെ നിബുവിനെയും തെരഞ്ഞെടുത്തു. ഏറ്റവും വേഗമേറിയ ഗോൾ നേടിയത് ഫ്ലമിംഗോ എഫ്.സിയുടെ റഹീസാണ്. ഷഫീഖ് കൂളിമാടാണ് ടോപ്സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story