Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:32 PM IST Updated On
date_range 28 May 2017 1:32 PM ISTപുസ്തകപ്രകാശനവും ചർച്ചയും
text_fieldsbookmark_border
ഒാമശ്ശേരി: സമൂഹത്തിന് ഭീഷണിയാവുന്ന സംഘ്പരിവാർ കൈയേറ്റങ്ങൾ സാംസ്കാരിക രംഗത്തടക്കം സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള സംഘടിതശ്രമമാണെന്ന് കഥാകാരൻ എം. നന്ദകുമാർ. ഒാമശ്ശേരിയിൽ 'ഉറവ്' കലസാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ പുത്തൂർ ഇബ്രാഹീംകുട്ടി രചിച്ച കഥാസമാഹാരം 'ജെയിംസിെൻറ പരലോകം' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗാനരചയിതാവ് ബാപ്പു വാവാട് പുസ്തകം ഏറ്റുവാങ്ങി. ടി. ജാബിർ ആലിൻതറയുടെ 'എന്നിലെ അയാൾ' എന്ന കവിതസമാഹാരത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. ദേവേശൻ പേരൂർ, അജയൻ കാരാടി, ജാഫർ, എ.ബി. സുധാകരൻ, സി.കെ.എ. കരീം, ബാബുരാജ് പുത്തൂർ, സി. ജയപ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിനോദ്കുമാർ സ്വാഗതവും എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story