Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:32 PM IST Updated On
date_range 28 May 2017 1:32 PM ISTശബരിമല ക്ഷേത്രം മൂന്നിന് തുറക്കും; പ്രതിഷ്ഠദിനം നാലിന്
text_fieldsbookmark_border
ശബരിമല ക്ഷേത്രം മൂന്നിന് തുറക്കും; പ്രതിഷ്ഠദിനം നാലിന് (A) (A) ശബരിമല ക്ഷേത്രം മൂന്നിന് തുറക്കും; പ്രതിഷ്ഠദിനം നാലിന് ശബരിമല: പ്രതിഷ്ഠദിന പൂജക്കായി ശബരിമല ക്ഷേത്രം ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിന് തുറന്ന്, അടുത്ത ദിവസം രാത്രി 10ന് അടക്കും. ജൂൺ നാലിനാണ് ശബരിമല പ്രതിഷ്ഠദിന പൂജ. അന്ന് പതിവ് പൂജകൾക്ക് പുറമെ വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. ഇൗ ദിവസം പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, നെയ്യഭിഷേകം എന്നിവ നടത്താം. പ്രതിഷ്ഠദിന പൂജ പൂർത്തിയാക്കി ജൂൺ നാലിന് രാത്രി 10ന് നട അടച്ച്കഴിഞ്ഞാൽ പിന്നെ മിഥുന മാസപൂജക്കായി ജൂൺ 14ന് വൈകീട്ട് വീണ്ടും നട തുറക്കും. തുടർന്ന് മാസപൂജയും കൊടിമര പ്രതിഷ്ഠയും കൊടിയേറ്റും പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് ജൂൈല ഏഴിന് മാത്രമേ നട അടക്കുകയുള്ളൂ. 14ന് തുറക്കുന്ന നട തുടർച്ചയായി 23 ദിവസം തുറന്നിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story