Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightattn ktm 70 കിലോ...

attn ktm 70 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
attn ktm 70 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ (A) (A) attn ktm 70 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ തൃപ്രയാർ: ഒഡിഷയിൽ നിന്നും ഇടുക്കിയിലേക്ക് കൊണ്ടുപോയ 40 ലക്ഷത്തോളം വില വരുന്ന 70 കിലോ കഞ്ചാവുമായി നാലുപേരെ വലപ്പാട് പൊലീസ് പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവു വേട്ടയിൽ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് കോതകുളം ബീച്ചിൽ സംഘത്തെ കണ്ട് സംശയം തോന്നി നാട്ടുകാരൻ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് സംഘം കുടുങ്ങിയത്. ഇടുക്കി, കൊന്നത്തടി കല്ലേപുളിക്കൽ പവിത്രൻ (50), ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കൽ അനിൽ (44), കൊട്ടാരക്കര മൊട്ടക്കാട്ടിൽ രാജേന്ദ്രൻ (54), ഇടുക്കി വാത്തിക്കുടി ബഥേൽ, കോണിപ്പാട്ടുവീട്ടിൽ ഷിജു (41) എന്നിവരെയാണ് കോതകുളം ബീച്ചിൽ വെച്ച് വലപ്പാട് പൊലീസ് സംഘം പിടികൂടിയത്. മഹീന്ദ്ര പിക്ക്അപ്പ് വാഹനത്തി​െൻറ രഹസ്യഅറയിൽ സൂക്ഷിച്ച കഞ്ചാവ് ഇടപാടുകാർക്ക് നൽകുന്നതിന് കാത്തുകിടക്കുേമ്പാഴാണ് പൊലീസ് പിടിയിലായത്. 10 ഗ്രാം വീതമുള്ള പാക്കറ്റ് 500 രൂപക്കാണ് ഇൗസംഘം വിറ്റുവരുന്നത്. നീലച്ചടയൻ ഇനത്തിലുള്ള മുന്തിയ ഇനം കഞ്ചാവാണ് വാനി​െൻറ രഹസ്യഅറകളിലും കാറിലുമായി ഉണ്ടായിരുന്നത്. ഇടുക്കിയിൽ നിന്നും വിവാഹം കഴിച്ച് അവിടെ താമസമാക്കിയ മാഞ്ചിയെന്ന ഒഡിഷക്കാരൻ വഴിയാണ് കഞ്ചാവ് കടത്ത് നടത്തിവരുന്നത്. വലപ്പാെട്ട ഇടപാടുകാർക്ക് കഞ്ചാവ് നൽകുന്നതിന് വേണ്ടിയാണ് സംഘം കോതകുളം ബീച്ചിൽ തങ്ങിയത്. പിടിയിലായ രാജേന്ദ്രൻ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. സി.െഎ സന്തോഷ് കുമാർ, എസ്.െഎ ഇ.ആർ. ബൈജു, അഡീഷനൽ എസ്.െഎ ടി.ആർ. രാമകൃഷ്ണൻ, എ.എസ്.െഎമാരായ സലീലകുമാർ, ജലീൽ മാരാത്ത്, എൻ.ഡി.പി.എസ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. ഷൈൻ, കെ. രാജേഷ്, അന്തകൃഷ്ണൻ, സി.പി.ഒമാരായ ബിബീഷ്, ഷഫീർ ബാബു, സി.പി.ഒ ബിനുമോൻ എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story