Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:31 PM IST Updated On
date_range 28 May 2017 1:31 PM ISTവിജയോത്സവം നടത്തി
text_fieldsbookmark_border
ഫറോക്ക്: ആസാദി ചാരിറ്റബ്ൾ സൊസൈറ്റി സദ്ദാം വളവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . നഗരസഭ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്തു. പി.ഇ. ഷുഹൈബ് അധ്യക്ഷത വഹിച്ചു. ഫറോക്ക് പൊലീസ് സബ് ഇൻസ്പെക്ടർ എ. രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡും നിർധന വിദ്യാർഥികൾക്ക് സ്കൂൾ കിറ്റും റമദാൻ കിറ്റും വിതരണം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസിന് ട്രെയിനർ ഹാഷിം അഹമ്മദ് ഈരാറ്റുപേട്ട നേതൃത്വം നൽകി. ചികിത്സ സഹായ വിതരണവും നടന്നു. പ്രദേശത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുവാക്കളെ എസ്.ഐ ഉപഹാരം നൽകി ആദരിച്ചു. കൗൺസിലർ സബിത ഹബീബ്, കെ. തസ്വീർ ഹസൻ, കെ. സുരേഷ്, കെ. ഗംഗാധരൻ, കെ. സാദിഖ്, സി. ബൈജു, പി.ഇ. അബ്ദുറഹിമാൻ, ജിതേഷ് ചെമ്മനാട്ടിൽ, ഇ. ഫിറോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story