Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകശാപ്പ്​ നിരോധന...

കശാപ്പ്​ നിരോധന ഉത്തരവ്​ ഉടൻ പിൻവലിക്കണം

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര സർക്കാറി​െൻറ കശാപ്പ് നിരോധന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കോഴിക്കോട് പീപ്പ്ൾസ് ആക്ഷൻ ഗ്രൂപ്പി​െൻറ അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്ന് ആവശ്യപ്പെട്ടു. ഡോ. കെ. മൊയ്തു, യൂനസ് പരപ്പിൽ, കെ.പി. സലിം, പി.കെ. രാഘവൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.െഎ ബീഫ് ഫെസ്റ്റ് നടത്തി ചേളന്നൂർ: 'എ​െൻറ ഭക്ഷണം എ​െൻറ ജന്മാവകാശം' എന്ന മുദ്രാവാക്യമുയർത്തി, കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാറിനെതിരെ വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.െഎ പാലത്ത് മേഖല കമ്മിറ്റി ചേളന്നൂർ ഏഴേ ആറിൽ ബീഫ് ഫെസ്റ്റും പ്രകടനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് സെക്രട്ടറി വി.കെ. കിരൺ രാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ചേളന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.പി. ഷനോജ്, മേഖല സെക്രട്ടറി പി.പി. സംഗീത് എന്നിവർ സംസാരിച്ചു. ഭക്ഷണ അടിയന്തരാവസ്ഥ ജനങ്ങളുടെ ജന്മാവകാശത്തിനുള്ള വെല്ലുവിളിയാണെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാറി​െൻറ ഫാഷിസ്റ്റ് നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story