Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:31 PM IST Updated On
date_range 28 May 2017 1:31 PM ISTമാവൂരിനെ വീണ്ടും മാവിെൻറ ഉൗരാക്കാൻ പദ്ധതി
text_fieldsbookmark_border
മാവൂർ: മാവുകൾ നിറഞ്ഞ പഴയ പ്രതാപകാലത്തേക്ക് മാവൂരിനെ തിരികെ കൊണ്ടുപോകാൻ ഗ്രാമപഞ്ചായത്ത് പദ്ധതി. മുഴുവൻ വീടുകളിലും ഒരു മാവെങ്കിലും വളർത്തിയെടുക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. 'ഒരു വീട്ടിൽ ഒരു മാവ്' എന്ന് പേരിട്ട പദ്ധതിയിലൂടെ മാവൂരിനെ വീണ്ടും മാവിെൻറ ഉൗര് ആക്കുകയാണ് ലക്ഷ്യം. ഒരുകാലത്ത് പ്രദേശം മുഴുവൻ മാവുകൾ നിറഞ്ഞതിനാലാണ് മാവൂരിന് ആ പേര് കിട്ടിയെതന്നാണ് ചരിത്രം. മാവൂർ അങ്ങാടിയിലും ഇൗ അടുത്ത കാലം വരെ മാവുകൾ തലയുയർത്തിനിന്നിരുന്നു. െതരുവുകളിലും കവലകളിലും വഴിയോരങ്ങളിലും മാവ് നിറഞ്ഞ പഴയകാലത്തിന് ഇപ്പോൾ മാറ്റം വന്നു. റോഡിെൻറയും നാടിെൻറയും വികസനത്തോടൊപ്പം മാവുകൾക്ക് കോടാലി വീഴുകയോ കടപുഴകുകയോ ഉണങ്ങി നശിക്കുകയോ ചെയ്തു. പകരം മാവുകൾ വളർന്നുവരാത്ത സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്തിെൻറ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മുഴുവൻ വീട്ടു പറമ്പുകളിലും മാവിൻതൈ നട്ടുപിടിപ്പിക്കും. നിലവിൽ മാവുകളുള്ള വീടുകളിൽ കൂടുതൽ തൈകൾ മുളപ്പിച്ച് സമീപവീടുകൾക്ക് വീതിച്ചുനൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ 5000 തൈകൾ അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കും. പദ്ധതി മാവിൻതൈ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ^വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. കവിതാഭായ് ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് റസാഖ് വളപ്പിൽ, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉസ്മാൻ, കെ.സി. വാസന്തി, അംഗങ്ങളായ യു.എ. ഗഫൂർ, ടി. ഉണ്ണിക്കൃഷ്ണൻ, കണ്ണാറ സുബൈദ, ജയശ്രീ ദിവ്യപ്രകാശ്, കെ. മൈമൂന, സുരേഷ് പുതുക്കുടി, പി. അനിൽകുമാർ, ഇ.ടി. സുനീഷ്, കെ. അനൂപ്, മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി. ചെറൂപ്പ തുടങ്ങിയവർ പെങ്കടുത്തു. നേത്രപരിശോധന ക്യാമ്പ് മാവൂർ: കുറ്റിക്കടവ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. അന്ധതനിവാരണയജ്ഞത്തിെൻറ ഭാഗമായി നടക്കാവ് അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പാറയിൽ സലാം അധ്യക്ഷത വഹിച്ചു. മങ്ങാട്ട് അബ്ദുറസാഖ്, ടി.ടി. ഖാദർ, പി.പി. സലാം. ഡോ. ശാന്തി സുനിൽ, സി. സലാം എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് മാസ്റ്റർ സ്വാഗതവും ഒ.സി. അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story