Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:31 PM IST Updated On
date_range 28 May 2017 1:31 PM IST'ബീഫ് സമൂസ' വിതരണം
text_fieldsbookmark_border
ഫറോക്ക്: കേന്ദ്ര സർക്കാറിെൻറ ബീഫ് നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ബീഫ് സമൂസ വിതരണം ചെയ്ത് പ്രതിഷേധിച്ചു. 35,000 രൂപ വിലയുള്ള പ്രോട്ടീൻകൂടിയ കൂൺ കഴിക്കുന്ന മോദിക്ക് പാവങ്ങളുടെ ആരോഗ്യസ്ഥിതി നോക്കേണ്ടതില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്ത് പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെയുള്ള ആർ.എസ്.എസിെൻറ കശാപ്പ് ഇന്ത്യയിൽ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് ടി. ഷഫ്‌നാസ് അലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ടി. ശിവദാസൻ, മണ്ഡലം പ്രസിഡൻറ് കുളങ്ങര രാജൻ, കെ. ഉദയകുമാർ, ബിജിത് പിലാകാട്ട്, ഹെബിഷ് മാമ്പയിൽ, ഷാജി പറശ്ശേരി, പി. മുഹമ്മദ് റിയാസ്, വി. ഫാസിൽ, മനീഷ് പെരുമ്പിൽ, എ. ഉണ്ണികൃഷ്ണൻ, കെ. സക്കീർ ഹുൈസൻ, എം. ഹംസകോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story