Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:31 PM IST Updated On
date_range 28 May 2017 1:31 PM ISTകേന്ദ്ര സർക്കാറിെൻറ അറവു നിരോധനം മൗലികാവകാശ ധ്വംസനം- ^മുസ്ലിം ലീഗ്
text_fieldsbookmark_border
മുക്കം: കന്നുകാലി വിൽപനയും അറവും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാറിെൻറ ഉത്തരവ് ജനാധിപത്യ മതേതരത്വ ഇന്ത്യയുടെ പൗരാവകാശ ലംഘനമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഘ്പരിവാർ നയം ജനാധിപത്യ ഇന്ത്യയിൽ അടിച്ചേൽപിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കം അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി സി.കെ. ഖാസിം, ട്രഷറർ കെ.വി. അബ്ദുറഹിമാൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിജയികളെ അനുമോദിച്ചു മുക്കം: എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും എൽ.എസ്.എസ് വിജയികളെയും കക്കാട് കെ.പി.ആർ സ്മാരക വായനശാല അനുമോദിച്ചു. പരിപാടി ജില്ല പഞ്ചായത്ത് അംഗം സി.കെ. ഖാസിം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജി. അബ്ദുൽ അക്ബർ, മഞ്ചറ അഹമ്മദ് കുട്ടി, ശുകൂർ മുട്ടാത്ത്, ഇ. അഹമ്മദ് കുട്ടി, കെ. അബ്ദു മാസ്റ്റർ, ടി. റിയാസ്, മുഹമ്മദ് കക്കാട് എന്നിവർ സംസാരിച്ചു. വാദിയ പാറമ്മൽ, മെഹറലി പാറക്കൽ, മെഹഫിൽ മാളിയേക്കൽ, സഫ അഹമ്മദ് സലീം, കെ.കെ. അതുല്യ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കമ്യൂണിറ്റി ഹെൽത്ത് സെൻറർ ശുചീകരിച്ചു മുക്കം: മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി എൻ.ജി.ഒ യൂനിയൻ താമരശ്ശേരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററും പരിസരവും ശുചീകരിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, മെഡിക്കൽ ഓഫിസർ ഡോ. ആലിക്കുട്ടി, ഹെഡ് നഴ്സ് കെ. ജാനകി, യൂനിയൻ നേതാക്കളായ കെ.ജി. രാജൻ, എ.സി. ഗിരിജ, അനൂപ് തോമസ്, എം. സുനീർ, എം.കെ. ബാബു, എൻ. ലിനീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story