Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:29 PM IST Updated On
date_range 28 May 2017 1:29 PM ISTജില്ല ലീഗ് ഫുട്ബാൾ
text_fieldsbookmark_border
കോഴിക്കോട്: ജില്ല സി ഡിവിഷന്‍ ഫുട്ബാൾ ലീഗില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ യങ്ജംപ്‌സും ജൂനിയര്‍ യൂത്തും രണ്ടാമത്തെ മത്സരത്തില്‍ കൂരിയാല്‍ ബ്രദേഴ്‌സും എൻ.ഐ.ടിയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ കടത്തനാട് യുനൈറ്റഡ് ക്ലബ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷനെ പരാജയപ്പെടുത്തി. ജില്ല ഡി ഡിവിഷന്‍ ലീഗില്‍ ആദ്യമത്സരത്തില്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബും ഈഗിള്‍ വട്ടപ്പറമ്പും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ എം.സി.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കോര്‍പറേഷന്‍ ഫുട്ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഉദയ സ്‌പോര്‍ട്‌സ് ക്ലബും ഹോട്ടല്‍ സീക്യൂനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story