Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:29 PM IST Updated On
date_range 28 May 2017 1:29 PM ISTഉച്ചഭക്ഷണ ക്രമക്കേട്: സ്കൂൾ പ്രധാനാധ്യാപകെൻറ സസ്പെൻഷൻ നീട്ടി
text_fieldsbookmark_border
പറമ്പിൽബസാർ: ഉച്ചഭക്ഷണ ക്രമക്കേടിൽ പറമ്പിൽകടവ് എം.എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ നായരെ ആറുമാസത്തേക്കുകൂടി സസ്പെൻഡ് ചെയ്തു. ഡി.ഡി.ഇയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം എ.ഇ.ഒ ഗീതയാണ് സസ്പെൻഷൻ ഒാർഡർ മാനേജർക്ക് കൈമാറിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ എ.ഇ.ഒ നൽകിയ 15 ദിവസത്തെ സസ്പെൻഷൻ കാലാവധി 27ാം തീയതി കഴിയുകയായിരുന്നു. ഉച്ചഭക്ഷണ ക്രമക്കേട് സംബന്ധിച്ച് പ്രധാനാധ്യാപകനായ ദേവാനന്ദൻ നായർക്കെതിരെ രക്ഷിതാവ് നൗഷാദ് ജില്ല കലക്ടർക്കും എ.ഇ.ഒക്കും പരാതി നൽകിയിരുന്നു. സ്കൂളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ എന്നിവ സംബന്ധിച്ചും പരാതിയിൽ ഉന്നയിച്ചിരുന്നു. 2016 ഡിസംബറിൽ വിതരണം ചെയ്ത പാലിെൻറ അളവിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. രേഖകൾ പരിശോധിച്ചതിൽ 2017 ജനുവരി ആറിന് പ്രധാനാധ്യാപകൻ ഹാജരാക്കിയ മാസാന്ത്യ റിപ്പോർട്ടിൽ 120 ലിറ്റർ വീതം ഏഴുദിവസം പാൽ വിതരണം നടത്തിയതിെൻറ ചെലവിനത്തിൽ 30,240 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 100 ലിറ്റർ വീതം നാലുദിവസം പാൽ വിതരണം ചെയ്തതായാണ് മിൽക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ഡിസംബറിൽ രണ്ടുദിവസം മാത്രമേ പാൽ വിതരണം നടന്നിട്ടുള്ളൂ എന്ന് പി.ടി.എ അംഗങ്ങൾ ഹിയറിങ്ങിൽ എ.ഇ.ഒയെ അറിയിക്കുകയായിരുന്നു. പായസവും എൻ.എസ്.എസ് ക്യാമ്പിലുള്ള കുട്ടികൾക്ക് ഭക്ഷണവും നൽകിയെന്നതായിരുന്നു പ്രധാനാധ്യാപകെൻറ വിശദീകരണമെന്ന് എ.ഇ.ഒ നൽകിയ റിേപ്പാർട്ടിൽ പറയുന്നു. വ്യത്യസ്തമായ കണക്കുകൾ കാണിച്ചതിനും മേലുദ്യോഗസ്ഥെന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതും ഗുരുതരമായ കുറ്റമാണ്. കുട്ടികൾക്ക് ഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന ഫണ്ട് സർക്കാർ നിബന്ധനകൾക്ക് വിധേയമായിത്തന്നെ ചെലവഴിക്കേണ്ടതാണെന്നും എ.ഇ.ഒ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ പാൽ ഇനത്തിൽ സർക്കാറിന് 15,840 രൂപ നഷ്ടമാകുമായിരുന്നുവെന്നും എ.ഇ.ഒയുെട റിേപ്പാർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2016 ^17 അധ്യയനവർഷത്തിൽ യൂനിഫോം വാങ്ങിയത് പി.ടി.എയുമായി ചർച്ച ചെയ്യാതെയായിരുന്നുവെന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എ.ഇ.ഒ മാനേജർക്കയച്ച നടപടി ശിപാർശയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ക്രമക്കേട് ഗുരുതരമാണെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇ നടപടിക്ക് ശിപാർശ ചെയ്തത്. റഷീദ ടീച്ചർക്കാണ് ചുമതല നൽകിയിരിക്കുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story