Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2017 1:30 PM IST Updated On
date_range 26 May 2017 1:30 PM ISTകല്‍പ്പള്ളി ജുമാമസ്ജിദ് ഉദ്ഘാടനം
text_fieldsbookmark_border
മാവൂര്‍: കല്‍പ്പള്ളിയില്‍ പുതുക്കിപ്പണിത നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.പി. അബ്ദുൽ കരീം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി എന്നിവർ സംസാരിച്ചു. മുബശ്ശിര്‍ എറക്കോട്ടുമ്മല്‍ ഖിറാഅത്ത് നടത്തി. സാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ഹമദാനി അബൂദബി മുഖ്യാതിഥിയായിരുന്നു. ആര്‍ക്കിടെക്ട് സൈനുദ്ദീന്‍ കുറ്റിക്കടവിനും മുഖ്യാതിഥിക്കും തങ്ങള്‍ ഉപഹാരം നൽകി. പി.പി. അബ്ദുറഹ്മാന്‍ സ്വാഗതവും ഖത്തീബ് മുഹമ്മദ് അഷ്‌റഫ് റഹ്മാനി നന്ദിയും പറഞ്ഞു. മാവൂരിൽ ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനമാരംഭിക്കണം മാവൂർ: മാവൂരിലെ നിർദിഷ്ട ഫയർ സ്റ്റേഷെൻറ പ്രാഥമിക കാര്യങ്ങൾ പൂർത്തിയാക്കി എത്രയുംപെെട്ടന്ന് പ്രവർത്തനമാരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ഒേട്ടറെ വ്യാപാര^വാണിജ്യ^വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മാവൂരിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ മുക്കത്തുനിന്നോ കോഴിക്കോട്ടുനിന്നോ ഫയർ യൂനിറ്റ് എത്തേണ്ട അവസ്ഥയാണ്. ഫയർ സ്റ്റേഷനുവേണ്ട സ്ഥലം എത്രയുംപെെട്ടന്ന് കണ്ടെത്തി അനുവദിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു. എം. ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പ്രസന്നൻ, മണ്ഡലം പ്രസിഡൻറ് സത്യേന്ദ്രനാഥ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഭാരവാഹികൾ: നാസർ മാവൂരാൻ (പ്രസി), എം. ഉസ്മാൻ (ജന. സെക്ര), രാമുമൂർത്തി, സി.പി. ബാബുരാജ് (വൈ. പ്രസി), കുന്നത്ത് സേതുമാധവൻ, സഅദ് േമാൻ (ജോ. സെക്ര), ടി. മോഹൻദാസ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story