Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2017 1:31 PM IST Updated On
date_range 25 May 2017 1:31 PM IST'സ്ലാഷോ സ്മാർട്ട് ഹോം' ലോഞ്ചിങ് ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: സ്ലാഷോ ഇൻകോർപറേറ്റഡിെൻറ 'സ്ലാഷോ സ്മാർട്ട് ഹോം' ടെക്നോളജി ലോഞ്ചിങ് വ്യാഴാഴ്ച വൈകീട്ട് ആറിന് ഹൈലറ്റ്മാളിൽ നടക്കും. വീട്ടിൽ ആവശ്യമായ സമയത്ത് ലൈറ്റ്, എ.സി മറ്റുഗൃഹോപകരണങ്ങൾ എന്നിവ സെൻസറുകളുെട സഹായത്തോടെ ഒേട്ടാമാറ്റിക്കായി ക്രമീകരിക്കാൻ ഇൗ ടെക്നോളജി സഹായിക്കും. ജീവിതത്തിൽ സമയം ലാഭിക്കുവാനും സങ്കീർണമായ കാര്യങ്ങൾ ലളിതമാക്കാനും സഹായിക്കുന്ന ഒാേട്ടാമേഷൻ ടെക്നോളജി എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടെക്നോളജി വികസിപ്പിച്ചെടുത്ത സ്ലാഷോ ഇൻകോർപറേറ്റഡ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും പുതിയ സാേങ്കതികമികവുകൾ ഉള്ള സാംസങ് ഡിജിറ്റൽ ഡോർലോക്ക് ലോഞ്ചിങ്ങും നടക്കും. ചടങ്ങിൽ എം.കെ. രാഘവൻ എം.പി, കലക്ടർ യു.വി. ജോസ്, സുരഭി ലക്ഷ്മി, സാംസങ് ഇന്ത്യ ഹെഡ് വിബു സൂതി എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ മിഥുൻ ദേവസി, നജാത്ത് റഹ്മാൻ, അശ്വിൻ തോമസ്, റോണി തോമസ്, ആൽഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story