Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2017 1:29 PM IST Updated On
date_range 25 May 2017 1:29 PM ISTഅനുശോചിച്ചു
text_fieldsbookmark_border
കോഴിക്കോട്: കാരപ്പറമ്പ് ജ്ഞാനകൗമുദി ലൈബ്രറി പ്രവർത്തകസമിതിഅംഗവും സാമൂഹിക പ്രവർത്തകനുമായ ഉദയ്ദേവ് കാളൂരിെൻറ നിര്യാണത്തിൽ ലൈബ്രറി പ്രവർത്തകസമിതി അനുശോചിച്ചു. യോഗത്തിൽ പ്രസിഡൻറ് എം. നാരായണൻ നായർ, സെക്രട്ടറി കുണ്ടൂർ സുരേഷ്ബാബു, നാരങ്ങാളി ബാലൻ, കെ. വേണുഗോപാൽ, ടി.പി. ജഗദാസ് എന്നിവർ സംസാരിച്ചു. കല്ലായിപ്പുഴ കൈയേറ്റം ഒഴിപ്പിക്കണം കോഴിക്കോട്: കല്ലായിപ്പുഴയുടെ അതിരുകൾ നിർണയിച്ച് കൈയേറ്റമൊഴിപ്പിക്കുകയും വ്യവസായികളുടെ കൈവശഭൂമി വിഷയത്തിൽ സർക്കാറുകളുടെയും കോടതിയുടെയും ഉത്തരവുകൾ നടപ്പാക്കുകയുമാണ് ജില്ല ഭരണകൂടം അടിയന്തരമായി ചെയ്യേണ്ടതെന്ന് കല്ലായി സോമിൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് കളത്തിങ്ങൽ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സത്യപ്രകാശ്, പി.പി. ഹാഷിം, സി.ടി. ബഷീർ, പി. അബ്ദുൽ ലത്തീഫ്, എം.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story