Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

kz10 പിണറായിയുടേത്‌ എല്ലാം തകർത്തെറിഞ്ഞ ഭരണം ^-നജീബ്‌ കാന്തപുരം

text_fields
bookmark_border
---'യൂത്ത്‌ ഓഡിറ്റ്‌' നാദാപുരം: യു.ഡി.എഫ്‌ ഭരണകാലെത്ത എല്ലാ വികസന പ്രവർത്തനങ്ങളും തകർത്തെറിഞ്ഞ ഭരണമായി പിണറായി സർക്കാർ മാറിയെന്ന് യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡൻറ് നജീബ്‌ കാന്തപുരം. നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ ലീഗ്‌ പാറക്കടവിൽ നടത്തിയ 'യൂത്ത്‌ ഓഡിറ്റ്‌' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീർ പേരോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. അഹമദ്‌ പുന്നക്കൽ, എം.പി. ജാഫർ, മണ്ടോടി ബഷീർ, അഹമദ്‌ കുറുവയിൽ, ടി.ടി.കെ. അമ്മദ്‌, സി.എച്ച്‌. ഹമീദ്‌, കെ.കെ.സി. ജാഫർ, പി. ശംസീർ, അൻസാർ ഓറിയോൺ, അബ്ദുല്ല വല്ലങ്കണ്ടത്തിൽ, നൗഷാദ്‌ രയരോത്ത്‌, ലത്തീഫ്‌ പൊന്നാണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ ഹാരിസ്‌ കൊത്തിക്കുടി നന്ദി പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story