Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2017 1:29 PM IST Updated On
date_range 23 May 2017 1:29 PM ISTപ്രതിഭോത്സവം അവധിക്കാല ക്യാമ്പ്
text_fieldsbookmark_border
ചേളന്നൂർ: ജില്ല എസ്.എസ്.എയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തുന്നതിനും േപ്രാത്സാഹിപ്പിക്കുന്നതിനുമായി ജില്ലാതല പ്രതിഭോത്സവം അവധിക്കാല പഠന ക്യാമ്പ് നടന്നു. ചേളന്നൂർ ബി.ആർ.സിയിലെ ഇച്ചന്നൂർ എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.ആർ. സുധീഷ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, ജില്ല േപ്രാജക്ട് ഓഫിസർ എം. ജയകൃഷ്ണൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സുജാത, സുജാരമേശ്, ടി. സന്തോഷ്, ഡി.ഇ.ഒ ടി.കെ. അജിത്ത്കുമാർ, ചേവായൂർ ഉപജില്ല എ.ഇ.ഒ കെ. റജീന, ഇച്ചന്നൂർ എ.യു.പി സ്കൂൾ പ്രധാനധ്യാപിക ഗീതാകുമാരി, ആർ.എം. ഹർഷവർധനൻ, കെ.കെ. മുരളി എന്നിവർ സംസാരിച്ചു. ഗതാഗതക്കുരുക്കിനിടയാക്കുന്ന ഒാേട്ടാ പാർക്കിങ്ങിനെതിരെ പരാതി കക്കോടി: ബസാറിൽ ചെറുകുളം റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഒാേട്ടാ പാർക്കിങ്ങിെനതിരെ നടപടിയാവശ്യപ്പെടാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ ആവശ്യം. തിങ്കളാഴ്ച കമ്യൂണിറ്റി ഹാളിൽ ചേർന്ന കേക്കാടി യൂനിറ്റ് ജനറൽ ബോഡിയിലാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാര നടപടികൾക്ക് ശ്രമം നടത്തണമെന്നാവശ്യമുയർന്നത്. ചെറുകുളം, ചെലപ്രം ഭാഗങ്ങളിലേക്കും തിരിച്ചു കോഴിേക്കാട് ഭാഗത്തേക്കും വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ ബസാർമുതൽ കള്ളുഷാപ്പുവരെയുള്ള ഭാഗങ്ങളിൽ ഗതാഗതകുരുക്ക് പതിവായിരിക്കുകയാണ്. ഇൗ ഭാഗങ്ങളിൽ മിക്ക സമയത്തും ഗതാഗതക്കുരുക്കനുഭവപ്പെടുകയാണ്. കടകൾക്ക് പാർക്കിങ് സൗകര്യങ്ങൾ ഇല്ലാത്തതുമൂലം വാഹനങ്ങൾ റോഡരികൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നെന്ന വിമർശം നേരത്തേ തന്നെ ഉയർന്നിരുന്നു. പരിമിതമായ ഒാേട്ടാ പാർക്കിങ് ഏരിയയിൽ ഏറെ ഒാേട്ടാറിക്ഷകൾ നിർത്തിയിടേണ്ട അവസ്ഥയിലാണ് ഒാേട്ടാ തൊഴിലാളികൾ. പാർക്കിങ്ങിന് സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നില്ല. ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം അത്തോളി: രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റിെൻറ അഞ്ചാം വാർഷികവും കെയർ സെൻററും സ്മരണിക പ്രകാശനവും ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം കാഞ്ഞിരോളി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതപത്രം സാജിദ് കോറോത്ത് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. അഷറഫ് ലാസ്, സുനിൽ കൊളക്കാട്, കല്ലട ബാബു, ഷീബ രാമചന്ദ്രൻ, ബിന്ദു രാജൻ, സി കെ. റിജേഷ്, ഉഷഗോപാലം, എ.എം. സരിത, മോഹൻദാസ് അമ്പാടി എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം മാനേജിങ് ട്രസ്റ്റി അഷറഫ് ലാസ് ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജൈസൽ കമ്മോട്ടിൽ, വാസവൻ പൊയിലിൽ, സി.കെ. രജിത് കുമാർ, മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story