Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 6:12 PM IST Updated On
date_range 22 May 2017 6:12 PM ISTഇരുവഴിഞ്ഞി തീരത്ത് പച്ചപ്പൊരുക്കി ഗ്രീൻ കാർപറ്റ് തുടങ്ങി
text_fieldsbookmark_border
കൂളിമാട്: മണ്ണിനും പ്രകൃതിക്കും ഇണങ്ങുന്ന ജീവിതരീതി പകർന്നുനൽകാനും പ്രായോഗിക പരിശീലനത്തിനുമായി ഇരുവഴിഞ്ഞിപ്പുഴയോരത്ത് ഗ്രീൻ കാർപറ്റ് പ്രവർത്തനം തുടങ്ങി. പ്രകൃതിവിഭവ സംരക്ഷണവും മാലിന്യ നിർമാർജനവും പഠിപ്പിക്കുന്നതോടൊപ്പം ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടുള്ള ഹരിത കാമ്പസാണ് ഒരു ഏക്കറോളം സ്ഥലത്ത് തുടങ്ങിയത്. പരിസ്ഥിതി സൗഹൃദ ജീവിതരീതി പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമായി സ്കൂൾ ഒാഫ് ഗ്രീൻ ലൈഫ്, പരിസ്ഥിതി സൗഹൃദ കൂട്ടായ്മ വേദിയായി അസംബ്ലി ഹാൾ, മത്സ്യ- ജൈവ കൃഷി ഒന്നിച്ച് നടത്താൻ സഹായിക്കുന്ന ആധുനിക മണ്ണില്ലാ കൃഷിരീതിയായ അക്വാപോണിക്, വിവിധ നൂതന കൃഷിരീതികൾ, മഴമറ, പാഴ്വസ്തുക്കളിൽനിന്ന് രൂപപ്പെടുത്തിയ കരകൗശല വസ്തുക്കളുടെ ശേഖരം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഗ്രീൻ ഇന്നവേഷൻ പാർക്കിൽ ആയാസരഹിതമായി ഉറവിട മാലിന്യ സംസ്കരണ രീതികൾ, ജല ശുദ്ധീകരണ-ശേഖരണ മാർഗങ്ങൾ, ബൈക്ക്-സൈക്കിൾ എന്നിവ ഉപയോഗിച്ചുള്ള പമ്പിങ് എന്നിവയും ഉണ്ട്. കമുകിൽ ആളില്ലാതെ അടക്കപറിക്കുന്ന വണ്ടർ ക്ലൈമ്പർ, തെങ്ങിൽ ഇരുന്ന് കയറുന്ന യന്ത്രം തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. ഗ്രീൻ കാർപറ്റിെൻറ ഉദ്ഘാടനവും ഹരിത പുരസ്കാര സമർപ്പണവും ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. േബ്ലാക്ക് പ്രസിഡൻറ് രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. ലക്ഷ്മി മേനോൻ െകാച്ചി പെൻ ഫ്രൻഡ് പദ്ധതി സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിനി ചോലക്കൽ, എം.കെ. നദീറ, റോട്ടറി ഇൻറർനാഷനൽ പ്രസിഡൻറ് ഡോ. പി.പി. പ്രദീപ്കുമാർ, ടി.കെ. കിഷോർ കുമാർ, ഹാമിദലി വാഴക്കാട് എന്നിവർ സംസാരിച്ചു. കെ.ടി.എ. നാസർ സ്വാഗതവും അബ്ബാസ് കളത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story