Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ വീണ്...

കിണറ്റിൽ വീണ് പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

text_fields
bookmark_border
പന്തീരാങ്കാവ്: കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസതടസ്സമനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറുന്നതിനിെട കയർപൊട്ടി വീണു പരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. പന്തീരാങ്കാവ് കട്ടയാട്ട് പ്രസന്നകുമാറി​െൻറ 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെ മഠത്തിൽപറമ്പ് ശിവശങ്കരനാണ് (37) പരിക്കേറ്റത്. ശ്വാസതടസ്സമനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ കിണറ്റിലേക്ക് ഫാനിറക്കിയാണ് ഓക്സിജൻ നൽകിയത്. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത്കുമാറി​െൻറ നേതൃത്വത്തിലെത്തിയ സംഘം സ്ട്രെച്ചറിൽ കിടത്തിയാണ് പുറത്തെടുത്തത്. നട്ടെല്ലിന് പരിക്കേറ്റ ശിവശങ്കരൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ( പടം) FIRE PK V 1, 2.jpg കിണർ നന്നാക്കാനിറങ്ങി പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story