Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:24 PM IST Updated On
date_range 20 May 2017 3:24 PM ISTസാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കും
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ സാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല സാക്ഷരത സമിതി യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടേയും ശിൽപശാല ജൂണിൽ നടത്തും. തുല്യത പഠിതാക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഡയറ്റുമായി ചേർന്ന് പഠനക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സാക്ഷരത മിഷൻ വിഭാവനം ചെയ്ത അക്ഷരലക്ഷം, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള തുടർ വിദ്യാഭ്യാസം, ട്രാൻസ്ജെൻഡർ വിഭാഗത്തിനുളള തുടർ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ യോഗം രൂപരേഖ തയാറാക്കി. ജനപ്രതിനിധികളുമായി ചേർന്ന് കമ്പ്യൂട്ടർ സാക്ഷരത പ്രവർത്തനങ്ങൾ സജീവമാക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, എം. രാമദാസൻ, കെ. വിജയൻ, കെ.വി. സുനിലകുമാരി, എ. ഇന്ദിര, എം.സി. വത്സല എന്നിവർ സംസാരിച്ചു. പി.പി. സിറാജ് സ്വാഗതവും വി.എം. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. കോഓഡിനേറ്റർമാരുടെ യോഗം 22ന് കോഴിക്കോട്: പത്താംതരം തുല്യത 11ാം ബാച്ച് സെൻറർ കോ-ഓഡിനേറ്റർമാരുടെ യോഗം മേയ് 22ന് 10.30ന് ജില്ല സാക്ഷരത മിഷനിൽ ചേരുമെന്ന് ജില്ല കോ-ഓഡിനേറ്റർ അറിയിച്ചു. ക്വട്ടേഷൻ ക്ഷണിച്ചു കോഴിക്കോട്: 2017ലെ േട്രാളിങ് നിരോധന കാലയളവിൽ ജൂൺ 15 മുതൽ ജൂലൈ 31 വരെ കടൽരക്ഷ പ്രവർത്തനത്തിനും പരിേശാധനക്കും ഫൈബർ തോണി വാടക വ്യവസ്ഥയിൽ ലഭ്യമാക്കാൻ ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 24 ഉച്ച 2.30 മണിക്ക് മുമ്പായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസി. ഡയറക്ടർ മുമ്പാകെ സമർപ്പിക്കണം. ഫോൺ: 0495-2414074.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story