Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:12 PM IST Updated On
date_range 20 May 2017 3:12 PM ISTകായക്കൊടി ഗ്രാമത്തിെൻറ ചരിത്രം തയാറാവുന്നു
text_fieldsbookmark_border
കുറ്റ്യാടി: പഴയ അംബ്ലാട് ദേശത്തിെൻറ ഭാഗവും പഴശ്ശി രാജാവ് ഒളിത്താവളമാക്കിയതായും പറയുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിെൻറ ചരിത്രം ബഹുജന പങ്കാളിത്തത്തോടെ തയാറാവുന്നതായി അണിയറ ശിൽപികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൻമിത്വത്തിനെതിരെയുള്ള പോരാട്ടത്തിെൻറയും സ്വാതന്ത്ര്യ സമരത്തിെൻറയും ചരിത്രം ഈ ഗ്രാമത്തിനുണ്ട്. ചരിത്രരചനയുടെ ഭാഗമായി കോഴിക്കോട് സർവകലാശാല റിട്ട. പ്രഫ. ഗോപാലൻകുട്ടിയുടെ നേതൃത്വത്തിൽ ഏകദിന പരിശീലന ശിൽപശാലയും നടത്തി. പരിശീലനം ലഭിച്ച 20 വളൻറിയർമാരെ ഈ ദൗത്യം ഏൽപിച്ചു. കായക്കൊടി, നിടുമണ്ണൂർ, ആക്കൽ, കരണ്ടോട്, ദേവർകോവിൽ, കൂട്ടൂർ, ചങ്ങരംകുളം, കോവുക്കുന്ന് എന്നീ ഒമ്പത് ദേശങ്ങളിലെ ചരിത്രം പഠിക്കാൻ ഒമ്പത് ഗ്രൂപ്പുകളുണ്ടാക്കി. ചരിത്രശേഷിപ്പുകൾ, ശിലാ ലിഖിതങ്ങൾ, ശിൽപങ്ങൾ, സർക്കാർ പ്രസിദ്ധീകരണങ്ങളിലെ കായക്കൊടിയെ സംബന്ധിച്ച പരാമർശങ്ങൾ എന്നിവയും പ്രായം ചെന്നവരുമായുള്ള അഭിമുഖവും കോർത്തിണക്കി പുസ്തകമാക്കാനാണ് പരിപാടി. അടുത്ത ജനുവരിയോടെ രചന പൂർത്തീകരിക്കാനാണ് ലക്ഷ്യം. ബിന്ദുഷനിത്ത് (ചെയർപേഴ്സൻ), ചന്ദ്രൻ കായക്കൊടി ചൂർക്കുഴി (കോഓഡിനേറ്റർ), അബ്ദുൽ മജീദ് തെറ്റത്ത് (ജോ.കോഓഡിനേറ്റർ), ടി.വി. ഷാജു, ഷഫീഖ് പരപ്പുമ്മൽ, എം.ടി. ആസിഫ് എന്നിവരടങ്ങിയ അക്കാദമിക്ക് കൗൺസിലും രൂപവത്കരിച്ചു. നാടിെൻറ ചരിത്ര ശേഷിപ്പുകൾ കൈവശമുള്ളവർ ചെയർപേഴ്സനെ അറിക്കണം. വാർത്താ സമ്മേളനത്തിൽ ബിന്ദുഷനിത്ത്, ചന്ദ്രൻ കായക്കൊടി ചൂർക്കുഴി, അബ്ദുൽ മജീദ് തെറ്റത്ത്, ടി.വി. ഷാജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story