Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:10 PM IST Updated On
date_range 20 May 2017 3:10 PM ISTതിരുവഞ്ചേരി ചിറയിൽ ജലനിരപ്പ് കുറയുന്നു: പരിസരപ്രദേശങ്ങളിൽ ജലക്ഷാമം
text_fieldsbookmark_border
വേളം: ശാന്തിനഗറിലെ പൊതുജലാശയമായ തിരുവഞ്ചേരി ചിറയിൽ ഇത്തവണ വൻതോതിൽ ജലനിരപ്പ് കുറഞ്ഞത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. പത്തു കൊല്ലത്തിനിടക്ക് ഇത്രയും വെള്ളം കുറഞ്ഞത് ആദ്യമാണെന്ന് പരിസരവാസികൾ പറയുന്നു. ഇതിെൻറ ഫലമായി ചുറ്റുവട്ടത്തെ കിണറുകൾ പലതും വറ്റി. ഇതിെന ആശ്രയിച്ചു സമീപത്ത് നടപ്പാക്കിയ ശുദ്ധജല വിതരണ പദ്ധതികളും വെള്ളമില്ലാതെ നിലച്ചമട്ടാണ്. ഏതാണ്ട് അഞ്ചേക്കറിൽ വ്യാപിച്ചു കിടക്കുന്ന ചിറയുടെ നല്ലൊരു ഭാഗം വരണ്ടിരിക്കുകയാണ്. നിരവധി ജലജീവികൾക്കും ദേശാടനപ്പക്ഷികൾക്കും ആശ്രയം കൂടിയാണ് ചിറ. ജലനിരപ്പ് കുറഞ്ഞതോടെ ദേശാടനപ്പക്ഷികളുടെ വരവും കുറഞ്ഞതായി പറയുന്നു. പലരും ഇവിടെനിന്ന് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നുണ്ട്. ഇത്തവണ വൻതോതിൽ ചിറ പായൽമൂടിയിരുന്നു. ഇത് നാട്ടുകാർ ശ്രമദാനമായി നീക്കുകയാണുണ്ടായത്. ദിവസങ്ങളോളം നടത്തിയ യജ്ഞത്തിെൻറ ഫലമായാണ് ചിറ പായൽമുക്തമാക്കിയത്. വലിയ തുക ചെലവാകുകയും ചെയ്തു. എന്നാൽ, പഞ്ചായത്ത് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇനിയും ലഭിച്ചില്ലെന്ന് ചിറ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ചിറ നന്നാക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കാത്തതിനാലാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. foto KTD 1 ജലനിരപ്പ് കുറഞ്ഞ ശാന്തിനഗറിലെ തിരുവഞ്ചേരി ചിറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story