Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:01 PM IST Updated On
date_range 20 May 2017 3:01 PM ISTഇൻറർമെഡിക്കോസ്: കോഴിക്കോടിെൻറ പടയോട്ടം
text_fieldsbookmark_border
ഇൻറർമെഡിക്കോസ്: കോഴിക്കോടിെൻറ പടയോട്ടം (A) (A) കോഴിക്കോട്: ഇൻറർ മെഡിക്കോസ് ഫെസ്റ്റിെൻറ സ്റ്റേജ് ഇന മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ആതിഥേയരായ കോഴിക്കോടിെൻറ പടയോട്ടം. 107 ഇനങ്ങൾ പിന്നിട്ടപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് 200 പോയൻറുമായി ഏറെ മുന്നിലാണ്. 106 പോയൻറുമായി ആലപ്പുഴ മെഡി. കോളജും 78 പോയൻറുമായി തൃശൂർ മെഡിക്കൽ കോളജുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. തിരുവനന്തപുരം 71, കോട്ടയം 48, അൽഅസ്ഹർ മെഡിക്കൽ കോളജ് 41 എന്നിങ്ങനെയാണ് മറ്റ് പ്രധാന കോളജുകളുടെ പോയൻറ് നില. സ്പോർട്സ് ഇനങ്ങളിലും 36 പോയൻറുമായി കോഴിക്കോടിന് തന്നെയാണ് മേൽക്കൈ. ആലപ്പുഴക്ക് 30ഉം എറണാകുളത്തിന് 22ഉം പോയൻറാണ് ഉള്ളത്. 29 മെഡിക്കൽ കോളജുകളിൽനിന്നായി 7,000ത്തോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പെങ്കടുക്കുന്നത്. മേയ് 15ന് സ്പോർട്സ് മത്സരങ്ങളോടെയാണ് 'എലമെൻറ്സ് ഇൻറർ മെഡിക്കോസ്–17' മത്സരങ്ങൾക്ക് തുടക്കമായത്. വ്യാഴാഴ്ചയാണ് സ്റ്റേജ് ഇന മത്സരങ്ങൾക്ക് അരങ്ങേറ്റമായത്. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനവും വെള്ളിയാഴ്ച പ്രധാന േവദിയിൽ നടന്നു. മൂന്ന് വേദികളിലായി ഒാർക്കസ്ട്ര–ഇൗസ്റ്റേൺ, ഒാർക്കസ്ട്ര വെസ്റ്റേൺ, മൈം, ഫാൻസി ഡ്രസ്, ആഡ്സാപ്, സോേളാ ഡാൻസ്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, വെസ്റ്റേൺ സോളോ എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. ചെണ്ടകൊട്ടലും നിലവിളക്ക് കൊളുത്തലും നിർത്താൻ കാലമായി –രഞ്ജിത്ത് കോഴിക്കോട്: പൊതുചടങ്ങുകളിൽ ചെണ്ടകൊട്ടി അതിഥികളെ ആനയിക്കലും പൂകൊടുത്ത് ആദരിക്കലും നിലവിളക്ക് കൊളുത്തലും നിർത്താൻ കാലമായെന്ന് സിനിമ സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്ന ഇൻറർ മെഡിക്കോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതെല്ലാം ക്ലീഷേയായി. പുതിയ ശീലങ്ങളാണ് വിദ്യാർഥികൾ കൊണ്ടുവരേണ്ടത്. ഇന്നത്തെ കുട്ടികളുടെ അച്ചടക്കം കണ്ട് താൻ നിരാശനാണ്. മടുപ്പാണ് അവരുടെ മുഖത്തുള്ളത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന കലാപ്രവർത്തനങ്ങളുമായി ബന്ധമുള്ളയാളാണ് താൻ. നാടകങ്ങളടക്കം വിപ്ലവ സമാനമായ നിരവധി പ്രവർത്തനങ്ങളുമായി ഏറെ സജീവമായിരുന്നു ഇൗ കോളജ്. ഇന്നത്തെ സ്വാശ്രയ സ്ഥാപനങ്ങൾ മെരുക്കിയെടുക്കുന്ന ആട്ടിൻകുട്ടികളായിരുന്നില്ല അന്നത്തെ ക്ഷോഭിക്കുന്ന യൗവനം. ഇന്നത്തെ കുട്ടികൾ വല്ലാതെ മെരുങ്ങി കുഞ്ഞാടുകളായി മാറിപ്പോകുന്നു. മെഡിക്കൽ വിദ്യാർഥികളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് ദയാശീലമനസ്സുള്ള ആതുരസേവകരെയാണ്. ആയിരം മെഡിക്കൽ വിദ്യാർഥികളിൽനിന്ന് പത്തുപേർ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കാൻ തയാറായാൽ അത് മനുഷ്യത്വത്തോട് ചെയ്യുന്ന നീതിയായിരിക്കും. മുന്നിലെത്തുന്നത് കറവപ്പശുവല്ല, സ്വന്തം സഹോദരനാണ് എന്ന് കരുതാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. നളിനാക്ഷൻ, ഡോ. ജയേഷ് കുമാർ, േഡാ. ഹുസൈൻ, ഡോ. സജിത്ത് ശ്രീധർ, ഡോ. ടി.പി. രാജേഗാപാൽ എന്നിവർ സംസാരിച്ചു. ഡോ. ജയേഷ്കുമാർ സ്വാഗതവും ആക്കിൽ നബുദാൻ നന്ദിയും പറഞ്ഞു. photo pk01 കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്ന സംസ്ഥാന ഇൻറർ മെഡിക്കൽ കോളജ് കലോത്സവം സിനിമ സംവിധായകൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു. ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ എന്നിവർ സമീപം pk02,pk03 കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്ന സംസ്ഥാന ഇൻറർ മെഡിക്കൽ കോളജ് കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ വയനാട് വിംസ് മെഡിക്കൽ കോളജിലെ അഞ്ജന രജനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story