Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:00 PM IST Updated On
date_range 20 May 2017 3:00 PM ISTശ്രീചിത്തിര മെഡിക്കൽ സെൻറര്‍ സ്ഥാപിക്കൽ അട്ടിമറിച്ചു
text_fieldsbookmark_border
-B -Bമാനന്തവാടി: ഏഴ് വര്‍ഷത്തോളമായി ജില്ലയിൽ സജീവ ചർച്ചയായ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിെൻറ ഉപകേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഇതിെൻറ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആരോഗ്യവകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം ഡി.എം.ഒക്ക് ലഭിച്ചു. നിലവില്‍ ഭൂമി റവന്യൂവകുപ്പിെൻറ കൈവശമാണുള്ളത്. ശ്രീചിത്തിരക്ക് വേണ്ടി കണ്ടെത്തിയ ഭൂമി നേരിട്ടവർക്ക് കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഭൂമി സര്‍ക്കാര്‍ നല്‍കിയാല്‍ കേന്ദ്രം തുടങ്ങാമെന്നായിരുന്നു 2010ല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ െഗ്ലൻ ലെവൽ എസ്റ്റേറ്റിൽ ശ്രീചിത്തിര സെൻററിെൻറ ഉപകേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്താണ് ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം ലക്ഷ്യത്തിലെത്തിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നെങ്കിലും തവിഞ്ഞാല്‍ െഗ്ലന്‍ ലെവൽ ഭൂമി കണ്ടെത്തിയതോടെ ശ്രീചിത്തിര ഉപകേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിനായി കണ്ടെത്തിയ 75 ഏക്കറോളം ഭൂമി ആരോഗ്യ വകുപ്പ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞമാസം അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഒ.ആർ. കേളു എം.എൽ.എ, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആർ. പ്രവീജ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിഷാ സുരേന്ദ്രന്‍ എന്നിവരും ഇവര്‍ക്കൊപ്പം എസ്റ്റേറ്റ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ ട്രൈബൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ, പഞ്ചായത്ത്, നിയമസഭ െതരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ശ്രീചിത്തിര ഉപകേന്ദ്രം എന്നത് യു.ഡി.എഫിെൻറ മുഖ്യ െതരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. എന്നാല്‍, കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ ഉപകേന്ദ്രം ലഭിക്കുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. അനാവശ്യമായ ഇടപെടലുകള്‍ വഴി ഭൂമിയേറ്റെടുപ്പ് അനന്തമായി നീണ്ടതാണ് ശ്രീചിത്തിര കേന്ദ്രം ജില്ലക്ക് നഷ്ടമാവാന്‍ ഇടയാക്കിയതെന്ന പരാതിയുണ്ട്. 2010ലായിരുന്നു കേന്ദ്രം തുടങ്ങാന്‍ 200 ഏക്കര്‍ ഭൂമി അന്വേഷിക്കാൻ തുടങ്ങിയത്. ഇത്രയും ഭൂമി ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പിന്നീടിത് 50 ഏക്കറാക്കി ചുരുക്കുകയും തവിഞ്ഞാലിലെ ഭൂമി അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു. 2015 അവസാനത്തോടെ ശ്രീചിത്തിരക്ക് 19 കോടി രൂപയുടെ ഹെഡ് ഓഫ് അക്കൗണ്ട് സര്‍ക്കാര്‍ അനുവദിക്കുകയും രണ്ട് കോടി രൂപ കൈമാറി ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയശേഷം കോടതിവിധിക്ക് ശേഷം ബാക്കി തുക നല്‍കാനായി ജില്ല കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ജില്ലയില്‍ ആരോഗ്യമേഖലയിലെ വന്‍കുതിപ്പിന് ഇടയാകുമായിരുന്ന ശ്രീചിത്തിരക്കുള്ള സാധ്യതകള്‍ മങ്ങിയത് കടുത്ത പ്രതിഷേധത്തിനിടയാക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ അവലോകന യോഗം കൽപറ്റ: ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലതല ഉദ്യോഗസ്ഥരുമായി കലക്ടറേറ്റിൽ ചർച്ച നടത്തി. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തിെൻറ നടത്തിപ്പിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. നിർമാണ സാമഗ്രികളുടെ ക്ഷാമം, ഉദ്യോഗസ്ഥരുടെ ഒഴിവുകൾ തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പ് മേധാവികൾ മന്ത്രിയെ അറിയിച്ചു. എ.ഡി.എം കെ.എം. രാജു, ജില്ല പൊലീസ് മേധാവി രാംപാൽ മീണ, സബ്കലക്ടർ വി.ആർ. േപ്രംകുമാർ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കാപ്ഷൻFRIWDL17 കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു എ പ്ലസുകാരെ യതീംഖാന ആദരിച്ചു മുട്ടിൽ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ വയനാട് മുസ്ലിം യതീംഖാന ആദരിച്ചു. ചടങ്ങിൽ കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. യതീംഖാന ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു. കരിയർ ട്രെയ്നർ നവാസ് മൂന്നാംകുഴി ക്ലാസിന് നേതൃത്വം നൽകി. ഡബ്ല്യൂ.എം.ഒ സെക്രട്ടറി മായൻ മണിമ, കമ്മിറ്റിയംഗം അഹമ്മദ്, മാനേജർ മുജീബ് ഫൈസി, അഡ്മിനിസ്േട്രറ്റർ അബ്്ദുൽ റസാഖ്, സി.എച്ച്. ഫസൽ, മുനീർ വടകര, മുജീബ് പറളിക്കുന്ന് എന്നിവർ സംസാരിച്ചു. യതീംഖാന ഒയാസിസ് കമ്മിറ്റി പ്രസിഡൻറ് നൗഷാദ് ഗസാലി സ്വാഗതവും ജനറൽ സെക്രട്ടറി വി.പി.സി. ലുഖ്മാനുൽ ഹക്കീം നന്ദിയും പറഞ്ഞു. അടിക്കുറിപ്പ്...FRIWDL11 മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വയനാട് മുസ്ലിം യതീംഖാന നൽകിയ ആദരിക്കൽ ചടങ്ങ് കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു (must)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story