Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറൂപ്പ– കുറ്റിക്കടവ്...

ചെറൂപ്പ– കുറ്റിക്കടവ് റോഡ് നവീകരണത്തിന് ഭരണാനുമതി

text_fields
bookmark_border
മാവൂർ: ചെറൂപ്പ- കുറ്റിക്കടവ് റോഡ്​ നവീകരണത്തിന് 2.25 കോടി രൂപയുടെ ഭരണാനുമതിയായി. റോഡ് കെട്ടിയുയർത്തി ടാർ ചെയ്യാനും ഡ്രൈനേജ് നിർമിക്കാനും മൂന്നിടത്ത് തോടിന് കൽവർട്ട് കെട്ടാനുമാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പി​​െൻറ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. നവീകരണത്തോടെ റോഡി​​െൻറ ശോച്യാവസ്​ഥക്ക് പരിഹാരമാകും. മൂഴിപ്പുറത്ത് താഴം മുതൽ കുറ്റിക്കടവ് വരെ റോഡ് കെട്ടിയുയർത്തും. ചെറൂപ്പ ജങ്ഷൻ മുതൽ കോൺക്രീറ്റ് ചെയ്ത് നടപ്പാത നിർമിക്കും. രണ്ടു പതിറ്റാണ്ടുകാലമായി അറ്റകുറ്റപ്പണിയൊന്നും നടക്കാത്ത റോഡ് ടാറിങ് തകർന്ന് ശോച്യാവസ്​ഥയിലായിരുന്നു. ഏറെ മുറവിളിക്കൊടുവിൽ ആഴ്ചകൾക്കു മുമ്പാണ് റോഡിൽ അറ്റകുറ്റപ്പണി നടന്നത്. റോഡ് തകർന്നതിനെ തുടർന്ന് ചെറൂപ്പ അങ്ങാടിയിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. അഴുക്കുചാൽ ഇല്ലാത്തതിനാൽ റോഡി​​െൻറ ഇരുഭാഗത്തെയും മണ്ണൊലിച്ചുപോയി വഴിയാത്ര ദുഷ്കരമായിരുന്നു. ഇരുഭാഗത്തും നടപ്പാത നിർമിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. റോഡി​​െൻറ നവീകരണ പ്രവൃത്തിക്കായി സാങ്കേതികാനുമതി തേടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story