Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 12:58 PM GMT Updated On
date_range 28 March 2017 12:58 PM GMTകേസന്വേഷണത്തിനിടെ എസ്.െഎ പൊലീസുകാരനെ മർദിച്ചു; മർദനം മദ്യലഹരിയിൽ
text_fieldsbookmark_border
കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.െഎ കേസന്വേഷണത്തിനിടെ സിവിൽ പൊലീസ് ഒാഫിസറെ മർദിച്ചു. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനായി ചെന്നൈയിലേക്ക് പോയ സംഘത്തിലെ എസ്.െഎയാണ് മദ്യലഹരിയിൽ സഹപ്രവർത്തകനെ മർദിച്ച് അവശനാക്കിയത്. 21നാണ് പരാതിക്കാരനും രണ്ട് വനിത പൊലീസുകാരും എസ്.െഎയും ട്രെയിനിൽ ചെന്നൈയിലേക്ക് പോയത്. അന്വേഷണം പൂർത്തിയാക്കി തിരിച്ച് വരുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന എസ്.െഎ ട്രെയിനിൽ വെച്ച് സി.പി.ഒയെ മർദിച്ചത്. ഇതുസംബന്ധിച്ച് നടക്കാവ് എസ്.െഎക്ക് പരാതി നൽകി. സംഭവത്തിൽ നടക്കാവ് സി.െഎ അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച കമീഷണർക്ക് സമർപ്പിക്കും. ചെെന്നെ നാഗപട്ടണത്തെത്തി അവിടുത്തെ പൊലീസിെൻറ സഹായത്താൽ യുവതിയെ കണ്ടെത്തി രണ്ട് ദിവസമെടുത്ത് അന്വേഷണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കേന്ദ്രഭരണ പ്രദേശമായ കാരക്കല്‍ വെച്ച് എസ്.െഎ മദ്യപിച്ച് ട്രെയിനിലെ ജനറൽ കമ്പാർട്ടുമെൻറിൽ നാലാൾ ഇരിക്കേണ്ട സീറ്റിൽ കിടന്നുറങ്ങിയത് മറ്റ് യാത്രികർ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. ഉറക്കത്തിൽ നിന്ന് യാത്രക്കാർ ഉണർത്തിയത് ഇഷ്ടപ്പെടാത്ത എസ്.െഎ പൊലീസുകാരനോട് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story