Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 3:04 PM IST Updated On
date_range 30 Jun 2017 3:04 PM ISTസിലീഷിെൻറ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
text_fieldsbookmark_border
സിലീഷിെൻറ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും പേരാമ്പ്ര: കർഷകൻ വില്ലേജ് ഒാഫിസിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണക്കുറ്റത്തിന് കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂരാച്ചുണ്ട് സ്പെഷൽ വില്ലേജ് ഒാഫിസർ സിലീഷ് തോമസിെൻറ ജാമ്യാപേക്ഷ ഹൈേകാടതി ഫയലിൽ സ്വീകരിച്ചു. ചൊവ്വാഴ്ചയാണ് കേസ് പരിഗണിക്കുന്നത്. ഭൂനികുതി സ്വീകരിക്കാത്തതിനെതുടർന്ന് ഈ മാസം 21ന് രാത്രിയാണ് കാവിൽപുരയിടത്തിൽ തോമസ് ചെമ്പനോട വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിെൻറ ആത്മഹത്യാ കുറിപ്പിൽ ചെമ്പനോടയിൽ ആദ്യം വില്ലേജ് അസിസ്റ്റൻറായിരുന്ന സിലീഷിനെതിരെ പരാമർശമുള്ളതുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിലീഷിെനയും നിലവിലെ ചെമ്പനോട വില്ലേജ് ഒാഫിസർ പി.എ. സണ്ണിെയയും റവന്യൂവകുപ്പ് ആത്മഹത്യ നടന്ന് പിറ്റേദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് സിലീഷിനെതിരെ മാത്രം കേസെടുത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. ആത്മഹത്യാകുറിപ്പിൽ പരാമർശമുള്ള തോമസിെൻറ സഹോദരൻ ജിമ്മിയെ ഇതുവരെ ചോദ്യംചെയ്യാൻ പോലും പൊലീസ് തയാറായില്ലെന്ന ആരോപണമുയരുന്നുണ്ട്. പൊതുജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ നിരപരാധിയായ സിലീഷിനെ കേസിൽ കുടുക്കുകയായിരുന്നെന്ന അഭിപ്രായത്തിനും ബലം വെക്കുന്നുണ്ട്. ക്വാറി--ഭൂമാഫിയകളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഈ ഉദ്യോഗസ്ഥനെ ബലിയാടാക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾ ചൂണ്ടി ക്കാണിക്കുന്നത്. സിലീഷ് സർക്കാർഭൂമി സംരക്ഷിക്കാൻ സാഹസസേവനം ചെയ്ത അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനാണ്. ചെമ്പനോട വില്ലേജിലെ പല ഉദ്യോഗസ്ഥരും ഭൂമാഫിയയെ പേടിച്ച് പേപ്പറുകൾ ഒപ്പിട്ട് നൽകുമ്പോൾ പ്രദേശവാസിയായ നാടിെൻറചരിത്രവും വർത്തമാനവുമറിയുന്ന, ഫയലുകൾ പഠിച്ച് മാത്രം കാര്യങ്ങൾ ചെയ്യുന്ന സിലീഷിന് ജയിലറയോ? എല്ലാ സത്യങ്ങളും രേഖകൾ വിളിച്ചുപറയും. അതൽപം വൈകിയാലും -ഇങ്ങനെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story