Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരാപ്പുഴ ഡാമിലെ...

കാരാപ്പുഴ ഡാമിലെ മാലിന്യം:പരിശോധന ഫലം ഉടൻ പുറത്തുവിടണം ^പരിഷത്ത്

text_fields
bookmark_border
കാരാപ്പുഴ ഡാമിലെ മാലിന്യം:പരിശോധന ഫലം ഉടൻ പുറത്തുവിടണം -പരിഷത്ത് കാരാപ്പുഴ ഡാമിലെ മാലിന്യം: പരിശോധനഫലം ഉടൻ പുറത്തുവിടണം -പരിഷത്ത് കൽപറ്റ: കാരാപ്പുഴ ഡാമി​െൻറ ചീപ്രംകടവ് ഭാഗത്ത് കാണപ്പെട്ട മാലിന്യം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതി​െൻറ വിവരങ്ങൾ പുറത്തുവിടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്. നിലവിൽ കൽപറ്റ മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നതാണ് കാരാപ്പുഴ ജലസംഭരണി. ജൂൺ 15നും 18നുമാണ് കാരാപ്പുഴ ഡാമിൽ രൂക്ഷഗന്ധത്തോടെ മാലിന്യം കാണപ്പെട്ടതെന്ന് പരിസരവാസികൾ പറയുന്നു. മാലിന്യം ജലാശയത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയാണ്. മാലിന്യം കാണപ്പെട്ട ചീപ്രംകടവ് ഭാഗത്ത് ആദ്യം കണ്ട അളവിൽ മാലിന്യം ഇപ്പോൾ കാണുന്നില്ല. ഗന്ധവും കുറഞ്ഞിട്ടുണ്ട്. അത് ജലാശയത്തിലെ സ്വാഭാവിക ജൈവവസ്തുവാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ഈ ജലാശയത്തോടു ചേർന്ന് രണ്ടു മീറ്റർ അകലത്തിൽ ചീപ്രം ആദിവാസി കോളനിക്കാർ കുടിവെള്ളമെടുക്കുന്ന കിണറുണ്ട്. ഇതിനു മുകളിൽ നേർത്ത പാടപോലുള്ള ആവരണം രൂപപ്പെട്ടിട്ടുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ജലസംഭരണിയിൽ മാലിന്യം കാണപ്പെട്ടതു സംബന്ധിച്ച വാർത്തകളെ തുടർന്ന് നിരവധി സംഘങ്ങൾ സ്ഥലം സന്ദർശിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ ഇതി​െൻറ സാമ്പ്ൾ ശേഖരിച്ചു കൊണ്ടുപോയതല്ലാതെ പരിശോധനഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാരാപ്പുഴ ജലസംഭരണിയെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപവത്കരിക്കുന്നത് മേലിൽ ഇത്തരം പ്രശ്നങ്ങൾ തടയാൻ സഹായകമാവും. ഇക്കാര്യം നിയമസഭ പരിസ്ഥിതി സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. മധുസൂദനൻ, പി.സി. ജോൺ, എം.കെ. ദേവസ്യ, കെ.കെ. രാമകൃഷ്ണൻ, പി.കെ. മുഹമ്മദ് ബഷീർ, എൽദോ വാഴവറ്റ എന്നിവർ സംസാരിച്ചു. മുന്നാക്ക സമുദായ സംരക്ഷണ മുന്നണി കൺവെൻഷൻ കൽപറ്റ: മുന്നാക്ക സമുദായ സംരക്ഷണ മുന്നണി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. നായർ ഉദ്ഘാടനം ചെയ്തു. ജാതീയസംവരണം ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നും സാമ്പത്തിക സംവരണംകൊണ്ടു മാത്രമേ തുല്യനീതി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്കക്കാരെ അവഗണിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഭാരവാഹികളായി കെ. പ്രകാശൻ (പ്രസി.), ടി. സന്തോഷ്, പി.വി. സുജാത ഗോപാൽ (വൈ. പ്രസി.), എം.വി. വേണുഗോപാൽ (സെക്ര.), പി.സി. സരിത (ജോ. സെക്ര.), എം.എ. വീരേന്ദ്രകുമാർ (ട്രഷ.), കെ. ബാലകൃഷ്ണൻ, എ.പി. വാസുദേവൻ നായർ (സംസ്ഥാന കമ്മിറ്റി മെംബർമാർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവൻ നായർ, കെ. ബാലകൃഷ്ണൻ, സുജാത ഗോപാൽ, പി. രാജഗോപാലൻ, രാജേഷ്, ലതീഷ് കുമാർ എന്നിവർ സംസാരിച്ചു. TUEWDL3 മുന്നാക്ക സമുദായ സംരക്ഷണ മുന്നണി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു പെരുന്നാൾ ദിനത്തിൽ ഭക്ഷണ വിതരണം കൽപറ്റ: കൽപറ്റ ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ജനറൽ ആശുപത്രിയിലും ആയുർവേദ ആശുപത്രിയിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഭക്ഷണം വിതരണം ചെയ്തു. പി.ടി. മുഹമ്മദ്, ഇബ്രാഹിം തന്നാനി, മൂസ പുളിയംപൊയിൽ, ആർ.പി. നജീബ്, സലിം, മുജീബ്, ബഷീർ കോട്ട പുളിക്കൽ, യു.കെ. ഹാഷിം, സുൽഫി, റഫീഖ് തന്നാനി എന്നിവർ നേതൃത്വം നൽകി. TUEWDL7-പെരുന്നാൾ ദിനത്തിൽ കൽപറ്റ ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു ജെ.സി.ഐ ഭവൻ ഉദ്ഘാടനം കൽപറ്റ: ജെ.സി.ഐ കൽപറ്റ ചാപ്റ്റർ ഓഫിസ് വൈപ്പന മീത്തൽ ബിൽഡിങ്ങിൽ അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനൂപ് കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. എല്ലാ മാസവും ആദ്യ ബുധനാഴ്ചയും മൂന്നാം ശനിയാഴ്ചയും വൈകീട്ട് ആറു മണിക്ക് വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നടക്കും. ഫൗണ്ടർ പ്രസിഡൻറ് ഇ.വി. അബ്രഹാം, ഡോ. ഷാനവാസ് പള്ളിയാൽ, രാജൻ ബാബു, ബേബി നാപ്പള്ളി, സോൺ സെക്രട്ടറി ജിതേഷ് ബാബു, വി.എം. അബൂബക്കർ, കൃഷ്ണരാജ്, എം.ജെ. സേവ്യർ, പി. കബീർ, സുരേഷ് സൂര്യ എന്നിവർ സംസാരിച്ചു. ടി.എൻ. ശ്രീജിത്ത് സ്വാഗതവും ഷമീർ പാറമ്മൽ നന്ദിയും പറഞ്ഞു. TUEWDL6 കൽപറ്റ ജെ.സി.ഐ ഒാഫിസ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story