Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:49 PM IST Updated On
date_range 28 Jun 2017 3:49 PM ISTവ്രത വിശുദ്ധിയിൽ പെരുന്നാൾ ആഘോഷം
text_fieldsbookmark_border
വ്രതവിശുദ്ധിയിൽ പെരുന്നാൾ ആഘോഷം കൽപറ്റ: മുപ്പതുദിനം നീണ്ട വ്രതാനുഷ്ഠാനത്തിെൻറ വിശുദ്ധിയിൽ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം. ആത്മസംസ്കരണത്തിെൻറ ധന്യതയിൽ, സമഭാവനയുടെ സേന്ദശമുയർത്തിയ സകാത്തിെൻറ വഴികളിൽ പുണ്യങ്ങളുടെ പൂക്കാലം കടന്ന് ശവ്വാൽപിറ തെളിഞ്ഞതോടെ തക്ബീർധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസികൾ പെരുന്നാളിനെ വരവേറ്റു. കാലവർഷം തുടങ്ങിയെന്നോണം മഴയുടെ അനുഗ്രഹവർഷത്തിനൊപ്പമാണ് ചെറിയ പെരുന്നാൾ വിരുന്നെത്തിയത്. ചന്നംപിന്നം പെയ്ത ചാറ്റൽമഴക്കിടയിലും വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്കും ഇൗദ്ഗാഹുകളിലേക്കും ഒഴുകി. പ്രതികൂല കാലാവസ്ഥ കാരണം ഇൗദ്ഗാഹുകളിൽ പലതും തുറസ്സായ മൈതാനങ്ങളിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. കൽപറ്റ വലിയ ജുമാമസ്ജിദിൽ ഇമാം സലീം മുസ്ലിയാർ മണ്ണാർക്കാട് പെരുന്നാൾ സന്ദേശം നൽകി. കൽപറ്റ മസ്ജിദുൽ മുജാഹിദീനിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുറഹ്മാൻ സുല്ലമിയും എം.സി.എഫ് പബ്ലിക് സ്കൂളിൽ നടന്ന ഇൗദ്ഗാഹിന് അബ്ദുൽ ജലീലും നേതൃത്വം നൽകി. കൽപറ്റ മസ്ജിദ് മുബാറക്കിൽ ഇ.എൻ. മുഹ്സിനും പനമരം മസ്ജിദുൽ ഹുദയിൽ കെ. അബ്ദുൽ ജലീലും മാനന്തവാടി മസ്ജിദുൽ ഫലാഹിൽ വി. മുഹമ്മദ് ശരീഫും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂളിൽ നടന്ന ഈദ്ഗാഹിന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ജലീൽ നേതൃത്വം നൽകി. റമദാനിലൂടെ നേടിെയടുത്ത ആത്മവിശുദ്ധി തുടർന്നുള്ള ദിനങ്ങളിലും നിലനിർത്തിയും സമസൃഷ്ടികളായ മാനവകുലത്തിന് നന്മചെയ്യാനും ഗ്രാമപ്രദേശങ്ങളിൽ പട്ടിണികിടക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാൻ കൈകോർക്കാനും വിശ്വാസികൾ തയാറാകണമെന്ന് അബ്ദുൽ ജലീൽ ഈദ് സന്ദേശത്തിൽ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ശുചിത്വയജ്ഞത്തിൽ എല്ലാ വിശ്വാസികളും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. TUEWDL4 കൽപറ്റ മസ്ജിദുൽ മുജാഹിദീനിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുറഹ്മാൻ സുല്ലമി നേതൃത്വം നൽകുന്നു TUEWDL5 കൽപറ്റ വലിയ പള്ളിയിൽ സലീം മുസ്ലിയാർ മണ്ണാർക്കാട് പെരുന്നാൾ സന്ദേശം നൽകുന്നു TUEWDL24 കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂളിൽ നടന്ന ഈദ്ഗാഹിന് അബ്ദുൽ ജലീൽ നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story