Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:47 PM IST Updated On
date_range 28 Jun 2017 3:47 PM ISTഎടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല ഇടിഞ്ഞുവീഴാം-^ എം.ജി.എസ്
text_fieldsbookmark_border
എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല ഇടിഞ്ഞുവീഴാം-- എം.ജി.എസ് എടക്കൽ പൈതൃകത്തിെൻറ ബഹുസ്വരത; ദേശീയ സമ്മേളനം തുടങ്ങി എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല ഇടിഞ്ഞു വീഴാം-- എം.ജി.എസ് സുല്‍ത്താന്‍ ബത്തേരി: എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല ഏതു സമയവും ഇടിഞ്ഞു വീണേക്കാമെന്ന് എം.ജി.എസ്. നാരായണന്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സംഘടിപ്പിക്കുന്ന 'എടക്കല്‍ പൈതൃകത്തിെൻറ ബഹുസ്വരത' ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്വാറികളുടെ പ്രവര്‍ത്തനം എടക്കല്‍ ഗുഹക്കും സമീപത്തെ മലകള്‍ക്കും വന്‍ഭീഷണിയാണുയര്‍ത്തുന്നത്. 1974ല്‍ തങ്ങള്‍ എടക്കല്‍ ഗുഹയുടെ പ്രാധാന്യം കണ്ടെത്തി സംരക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്വാറി ഉടമകളുടെ ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തോട് മുഖം തിരിച്ചു. തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ കാണുകയും എടക്കല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് താൽക്കാലികമായി ഗുഹ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്. എന്നാല്‍ പിന്നീടും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണുണ്ടായത്. എടക്കലിെൻറ സമീപത്തെ ക്വാറികളുടെ പ്രവര്‍ത്തനം മലയുടെ ശോഷണത്തിന് കാരണമായി. മല ഇടിഞ്ഞ് വീണ് എടക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍ ഇല്ലാതായാല്‍ വലിയ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. 'എടക്കലിെൻറ ലിപി വിജ്ഞാനം' എന്ന വിഷയത്തിൽ പ്രഫ. സുബ്ബരായലുവും, 'എടക്കൽ, നരവംശ ശാസ്ത്രത്തിെൻറ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ പ്രഫ. എം. ശ്രീനാൻനും, 'ദക്ഷിണേന്ത്യൻ ഗുഹാചിത്രപാരമ്പര്യം' എന്ന വിഷയത്തിൽ പ്രഫ. സെൽവകുമാറും പ്രബന്ധം അവതരിപ്പിച്ചു. എടക്കൽ ഗുഹ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കണമെന്ന് ഒ.കെ. ജോണി ആവശ്യപ്പെട്ടു. നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. കറപ്പൻ, പ്രഫ. കെ.എം. തരകൻ, ഡോ. മഞ്ജുഷ വർമ എന്നിവർ സംസാരിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. 'എടക്കലും സമാന സ്ഥാനങ്ങളും' എന്ന വിഷയത്തിൽ പ്രഫ. എം.ആർ. രാഘവ വാര്യർ, 'എടക്കൽ ചിത്രങ്ങൾ കലാചരിത്രത്തിൽ' എന്ന വിഷയത്തിൽ കെ.കെ. മാരാർ, 'തൊവരിയിലെ ശിലാചിത്രങ്ങളും എടക്കലും' എന്ന വിഷയത്തിൽ ശ്രീലത ദാമോദരൻ, 'എടക്കൽ സംസ്കാരങ്ങളുടെ സംഗമസ്ഥാനം' എന്ന വിഷയത്തിൽ പ്രഫ. കെ.എം. ഭരതൻ എന്നിവർ ക്ലാെസടുക്കും. TUEWDL30 തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സംഘടിപ്പിക്കുന്ന 'എടക്കല്‍ പൈതൃകത്തിെൻറ ബഹുസ്വരത' ദേശീയ സമ്മേളനം ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു എടക്കൽ ഗുഹയുടെ സംരക്ഷണത്തിന് നാഷനൽ െപ്രാജക്ട് തുടങ്ങും- കെ. ജയകുമാർ കൽപറ്റ: എടക്കൽ ഗുഹയുടെ സംസ്കൃതി അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്താനായി സമഗ്ര പഠനം നടത്താൻ മലയാള സർവകലാശാല നാഷനൽ െപ്രാജക്ട് ആരംഭിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ അറിയിച്ചു. ബത്തേരി ശിക്ഷക് സദനിൽ മലയാള സർവകലാശാല സംഘടിപ്പിച്ച എടക്കൽ പൈതൃകത്തിെൻറ ബഹുസ്വരത ദേശീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കൽ ശിലാചിത്രങ്ങളുടെ പാരമ്പര്യവും അതിനു പിന്നിൽ പ്രവർത്തിച്ച ജനതയും ഏതാണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച എല്ലാ പഠനങ്ങളും ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം മലയാള സർവകലാശാലക്കുണ്ട്. ഈ ഉത്തരവാദിത്വത്തിെൻറ ഭാഗമായാണ് നാഷനൽ െപ്രാജക്ട്. ഇതോടൊപ്പം വയനാടിനെ കുറിച്ചുള്ള പൈതൃക സർവ്വെ, ഭാഷാഭേദ സർെവ എന്നിവയും എത്രയും വേഗം പൂർത്തിയാക്കും. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story