Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:42 PM IST Updated On
date_range 28 Jun 2017 3:42 PM ISTഭക്തിയുടെ നിറവിൽ ഇൗദുൽ ഫിത്ർ ആഘോഷം
text_fieldsbookmark_border
കോഴിക്കോട്: നാടെങ്ങും ഇൗദുൽ ഫിത്ർ ആഘോഷം. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിൽ ആർജിച്ച ആത്മീയചൈതന്യം ഉൾക്കൊണ്ട് വിശ്വാസികൾ പള്ളികളിലും ഇൗദ്ഗാഹുകളിലും ഒത്തുകൂടി പ്രാർഥന നിർവഹിച്ചശേഷം ആശംസകൾ കൈമാറി. കനത്തമഴയിൽ പലയിടങ്ങളിലും ഇൗദ്ഗാഹുകൾ ഉപേക്ഷിച്ചിരുന്നെങ്കിലും ചില പ്രദേശങ്ങളിൽ പ്രത്യേക പന്തൽ ഒരുക്കി ഇൗദ്ഗാഹ് സംവിധാനിച്ചിരുന്നു. റമദാനിൽ ആർജിച്ച ഭക്തിയും സൂക്ഷ്മതയും തുടർന്നുള്ള നാളുകളിലും കാത്തുസൂക്ഷിക്കാൻ ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു. ഫാഷിസ്റ്റുകൾ െട്രയിൻ യാത്രക്കിടെ കൊലപ്പെടുത്തിയ ജുനൈദിനുവേണ്ടി പ്രത്യേക പ്രാർഥന നടന്നു. വിവിധ റിലീഫ് പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണവുമുണ്ടായിരുന്നു. കോഴിക്കോട് മസ്ജിദ് ലുഅ്ലുഇൽ പി.കെ. ജമാലും പാളയം മുഹ്യുദ്ദീൻ പള്ളിയിൽ ഡോ. ഹുസൈൻ മടവൂരും ജെ.ഡി.ടി കാമ്പസിൽ നടന്ന ഇൗദ്ഗാഹിന് ഷമീം സ്വലാഹിയും നേതൃത്വം നൽകി. കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ ഖാദി എം.എ. അബ്ദുസലാം ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ ഖാദി ഇ.എൻ. അബ്ദുല്ല മൗലവിയും നമസ്കാരത്തിന് നേതൃത്വം നൽകി. വെള്ളിപ്പറമ്പ് മസ്ജിദിൽ നമസ്കരിച്ച് പുറത്തിറങ്ങിയവർക്ക് മായനാട് കുണ്ടാത്തൂർ മംഗലത്ത് ദേവീക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസവിതരണം നടത്തിയത് ശ്രദ്ധേയമായി. കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സി.എച്ച് സെൻററിെൻറ ആഭിമുഖ്യത്തിൽ എണ്ണായിരത്തോളം ബിരിയാണിപ്പൊതികൾ വിതരണം ചെയ്തു. സെൻറർ പ്രവർത്തകർ ആശുപത്രി വാർഡുകളിൽ എത്തി ടോക്കൺ വിതരണം ചെയ്താണ് ഭക്ഷണത്തിന് ക്ഷണിച്ചത്. ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. സെൻറർ പ്രസിഡൻറ് കെ.പി. കോയ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story