Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:40 PM IST Updated On
date_range 28 Jun 2017 3:40 PM ISTമയക്കുമരുന്ന് സംഘങ്ങളെ ശക്തമായി അമർച്ച ചെയ്യും ^മുഖ്യമന്ത്രി
text_fieldsbookmark_border
മയക്കുമരുന്ന് സംഘങ്ങളെ ശക്തമായി അമർച്ച ചെയ്യും -മുഖ്യമന്ത്രി കണ്ണൂർ: മയക്കുമരുന്ന് സംഘങ്ങളെ അതിശക്തമായി അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ല. മദ്യത്തിെൻറ കാര്യത്തില്‍ വര്‍ജനമെന്നതാണ് സര്‍ക്കാര്‍ നയം. അതിന് അതിേൻറതായ ശാസ്ത്രീയ കാരണങ്ങളുണ്ട്. എന്നാല്‍, മയക്കുമരുന്നിെൻറ കാര്യത്തില്‍ കര്‍ശനമായ വിരുദ്ധ നിലപാട് തന്നെയാണ്. മയക്കുമരുന്ന് കര്‍ശനമായി തന്നെ തടയേണ്ടതുണ്ട്. ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ വലിയ തോതിൽ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും സാംസ്‌കാരിക തലത്തിലുമെല്ലാം കേരളം ഏറെ മുന്‍പന്തിയിലാണ്. എന്നിട്ടും ലഹരി ഉപയോഗത്തില്‍ മുന്നിലാണെന്നത് നിര്‍ഭാഗ്യകരമാണ്. മദ്യമാണ് പ്രധാന ലഹരിയെന്ന തരത്തിലാണ് പലരും വിലയിരുത്തുന്നത്. എന്നാൽ, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ സംസ്ഥാനത്ത് ധാരാളമുണ്ട്. ഈ വസ്തുത കാണാതിരുന്നുകൂട. കുട്ടികളെയാണ് മയക്കുമരുന്ന് സംഘങ്ങള്‍ കാരിയര്‍മാരായും മറ്റും ഉപയോഗപ്പെടുത്തുന്നത്. പലതരം മാഫിയകളെക്കുറിച്ച് കേള്‍ക്കാറുണ്ടെങ്കിലും യഥാര്‍ഥത്തിലുള്ളത് ലഹരിമാഫിയ ആണ്. ലഹരിക്കെതിരെ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം. ലഹരിമാഫിയക്ക് ഒത്താശ ചെയ്യുന്നതായി ചില ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിയുണ്ട്. ഇത്തരം കേസുകളില്‍ സര്‍ക്കാറിന് കര്‍ക്കശ നിലപാടായിരിക്കും. എന്നാൽ, സ്വന്തം ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണെൻറ ലഹരിവിരുദ്ധ ദിന സന്ദേശം ചടങ്ങില്‍ വായിച്ചു. കോർപറേഷൻ മേയര്‍ ഇ.പി. ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തിക്കുവേണ്ടി കവി മധൂസൂദനന്‍ നായര്‍ രചിച്ച് പണ്ഡിറ്റ് രമേശ് നാരായണന്‍ സംഗീതം നല്‍കി വിജയ് യേശുദാസ് ആലപിച്ച തീം സോങ് ചടങ്ങില്‍ രമേശ് നാരായണന് നല്‍കി പ്രകാശനം ചെയ്തു. രമേശ് നാരായണനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എക്‌സൈസ് വകുപ്പ് ഒരുക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പവലിയന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സര്‍ക്കാറിെൻറ വിവിധ സേവന-ക്ഷേമ പദ്ധതികള്‍ വ്യക്തമാക്കുന്ന ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിെൻറ പവലിയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു. എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ സി. കൃഷ്ണൻ, അഡ്വ. സണ്ണി ജോസഫ്, ടി.വി. രാേജഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല പൊലീസ് മേധാവി ശിവവിക്രം, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിഷ ദീപക്, പി. ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ പുരസ്കാരങ്ങൾ വിതരണം ചെയ്തു കണ്ണൂർ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കി സംസ്ഥാനത്ത് മികച്ച ലഹരിവിരുദ്ധ സന്നദ്ധ സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം വെള്ളനാട് കരുണാസായി ഡി- അഡിക്ഷന്‍ സെൻററിന് പ്രശസ്തി പത്രവും 25,000 രൂപയും മികച്ച സന്നദ്ധ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം സ്വദേശി ഡോ. എം.എൻ. വെങ്കിടേശ്വരന് 10,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മികച്ച സ്‌കൂള്‍ ക്ലബായി തെരഞ്ഞെടുക്കപ്പെട്ട കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂൾ, മികച്ച കോളജ് ലഹരിവിരുദ്ധ ക്ലബ് ആയ തൃശൂര്‍ എല്‍ത്തുരുത്ത് സെൻറ് അലോഷ്യസ് കോളജ്, മികച്ച സ്‌കൂള്‍ ക്ലബ് അംഗം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനി ബി.എൻ. നാസിയ, കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളജ് സുവോളജി രണ്ടാംവര്‍ഷ വിദ്യാർഥിനി എസ്. കാര്‍ത്തിക, സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയികളായ വയനാട് ചുള്ളിയാട് ജി.എച്ച്.എസ്.എസ് വിദ്യാർഥിനി കെ.കെ. റാഹില, തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥി കെ.വി. സൗരവ്, കാസര്‍കോട് ദുര്‍ഗ ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികളായ എം.എസ്. അര്‍ജുൻ, അഭിഷേക് ഭക്ത എന്നിവര്‍ക്കും ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി. എക്‌സൈസ് വകുപ്പ് ജില്ലതലങ്ങളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ക്കും ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സമ്മാനാര്‍ഹമായ ടീമിനും എക്‌സൈസ് കമീഷണര്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും സമ്മാനിച്ചു. 10 സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി അഡിക്ഷന്‍ സെൻറര്‍ തുടങ്ങും -മുഖ്യമന്ത്രി കണ്ണൂർ: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 10 ഡി അഡിക്ഷന്‍ സെൻററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ വിമുക്തി മിഷെൻറ ഭാഗമായാണ് സെൻററുകള്‍ തുടങ്ങുന്നത്. മദ്യത്തിന് അടിപ്പെട്ടവരെ രക്ഷിക്കാന്‍ ചികിത്സ കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലിനാണ് വിമുക്തി മിഷെൻറ ഭാഗമായി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് 10 ജില്ലകളില്‍ സെൻററുകള്‍ ആരംഭിക്കുന്നത്. പയ്യന്നൂർ, കൊല്ലം, ചാവക്കാട് താലൂക്ക് ആശുപത്രികൾ, പാല, ആലുവ, നെയ്യാറ്റിന്‍കര, കല്‍പറ്റ ജനറല്‍ ആശുപത്രികൾ, മാവേലിക്കര ജില്ല ആശുപത്രി, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അഗളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡി അഡിക്ഷന്‍ സെൻററുകള്‍ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story